12 November Tuesday

യുഡിഎഫിന് ഉരുക്കുകോട്ട അരക്കില്ലമാകും: കാനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

പേരൂർക്കട

പാലായിലെ ഉരുക്കുകോട്ട യുഡിഎഫിന് അരക്കില്ലമായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലാപോലെ യുഡിഎഫിന്റെ എല്ലാ ഉരുക്കുകോട്ടകളും അരക്കില്ലമാകുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കുടപ്പനക്കുന്ന് മേഖലാ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കപട വാഗ്ദാനങ്ങളിൽ ജനങ്ങൾ വഞ്ചിക്കപ്പെട്ടു. അതിന്റെ പ്രതിവിധിയാണ് പാലായിൽ ജനങ്ങൾ നൽകിയത്. രാജ്യം ഉറ്റുനോക്കുന്ന വികസനത്തിന്റെ പ്രതീക്ഷയുടെ തുരുത്തായാണ് കേരളം നിലനിൽക്കുന്നത്. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് നടപ്പാക്കിയാണ് എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ വിജയം ജനങ്ങളുടെ വിജയമായിരിക്കുമെന്നും കാനം പറഞ്ഞു. മേഖലാ കൺവീനർ എസ് ജയചന്ദ്രൻ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മണ്ഡലം ജനറൽ സെക്രട്ടറി വി ശിവൻകുട്ടി, ജി ആർ അനിൽ, മാങ്കോട് രാധാകൃഷ്ണൻ, എൻ രതീന്ദ്രൻ, എസ് എസ് രാജലാൽ, വി പി ഉണ്ണിക്കൃഷ്ണൻ, വട്ടിയൂർക്കാവ് ശ്രീകുമാർ , തമ്പാനൂർ രാജീവ്, ഖബീസ്, കവടിയാർ ധർമൻ, ജലീൽ പുനലൂർ എന്നിവർ സംസാരിച്ചു. മേഖലാ ചെയർമാൻ എസ് മുരുകൻ സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top