15 November Friday

ചിറയിൻകീഴിൽ കൊയ്‌ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ചിറയിൻകീഴ്

പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നടപ്പാക്കിയ കരനെൽക്കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്‌ഘാടനം വൈസ് പ്രസിഡന്റ്‌ എം വി കനകദാസ് നിർവഹിച്ചു. കൃഷിഭവനിൽനിന്ന്‌ നൽകിയ ശ്രേയസ് വിത്താണ് വിതച്ചത്‌. നൂറുമേനി വിളവാണ് ലഭിച്ചത്. ‘ജ്വാല’ എന്ന ജെഎൽജി ഗ്രൂപ്പിലെ സുജാത, സുനിത, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.  ചോളം, കൂരവ്, കപ്പലണ്ടി, പയർ, പച്ചമുളക്  കൃഷികളും ഇവർ ചെയ്യുന്നുണ്ട്. ആനത്തലവട്ടം ബിബി മന്ദിരത്തിൽ എസ് ബിന്ദുവിന്റെ 30 സെന്റിലാണ്‌ കൃഷി നടത്തിയത്. കൃഷി ഓഫീസർ അനുരാജൻ, ജനകീയാസൂത്രണ കോഓർഡിനേറ്റർ ജി വ്യാസൻ, കൃഷി അസി. ഓഫീസർ രാജേശ്വരി, എസ് ബിന്ദു, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top