31 October Saturday

പടവുകളേറി ചിറയിന്‍കീഴ് ബ്ലോക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തി​ന്റെ ബഹുനില മന്ദിരം മന്ത്രി എ സി മൊയ്‌തീൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്യുന്നു

ചിറയിൻകീഴ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഹുനില മന്ദിരം മന്ത്രി എ സി മൊയ്‌തീൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർ സുഭാഷ് അധ്യക്ഷനായി. 50 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന മൾട്ടി പർപ്പസ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണഉദ്‌ഘാടനം  ഡെപ്യൂട്ടി സ്പീക്കർ വി ശശി  നിർവഹിച്ചു. ‘പടവുകൾ' വികസന രേഖയും പ്രകാശനംചെയ്തു. ആരോഗ്യപ്രവർത്തകരെ ബി സത്യൻ എംഎൽഎ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഐഎസ്ഒ പ്രഖ്യാപനം നടത്തി. എ ഷൈലജാബീഗം, ആർ ശ്രീകണ്ഠൻ നായർ, എ അൻസാർ, എസ് ഡീന, എസ് വേണുജി, ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി സുലേഖ, ഇളമ്പ ഉണ്ണികൃഷ്ണൻ, എസ് ചന്ദ്രൻ, എസ് സിന്ധു, സന്ധ്യ സുജയ്, എൻ ദേവ്, മഞ്ജു പ്രദീപ്, സിന്ധുകുമാരി, ഗീത സുരേഷ്, സി ലിപിമോൾ, എൻ വിശ്വനാഥൻ നായർ, എസ് അപ്പൻ,  ബി രമാഭായിയമ്മ, എൽ ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top