21 October Monday

നഗരത്തിൽ ഗതാഗതനിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
തിരുവനന്തപുരം 
ഓണം ഘോഷയാത്രയോടനുബന്ധിച്ച്‌ തിങ്കളാഴ്‌ച പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ഘോഷയാത്ര കടന്നുവരുന്ന വഴികളിലും നിയന്ത്രണമുണ്ടാകും. കവടിയാർ –- വെള്ളയമ്പലം –- മ്യൂസിയം –- ആർ ആർ ലാമ്പ്‌–- പാളയം, സ്പെൻസർ –- സ്റ്റാച്യു, ആയുർവേദകോളേജ്‌, ഓവർ ബ്രിഡ്‌ജ്‌, പഴവങ്ങാടി, കിഴക്കേകോട്ട, വെട്ടിമുറിച്ചകോട്ട–- മിത്രാനന്ദപുരം, പടിഞ്ഞാറേകോട്ട –- ഈഞ്ചക്കൽ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. എംസി റോഡിൽ നിന്ന്‌ തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ മണ്ണന്തലയിൽനിന്ന്‌ തിരിഞ്ഞ്‌ കുടപ്പനക്കുന്ന്‌ –-പേരൂർക്കട –-പൈപ്പിൻമൂട്‌–- ശാസ്‌തമംഗലം –- ഇടപ്പഴിഞ്ഞി–- ജഗതി–- തൈക്കാട്‌ –- വഴി പോകണം. 
 
ദേശീയപാതയിൽ നിന്നുവരുന്ന വാഹനങ്ങൾ ഉള്ളൂർ–- മെഡിക്കൽ കോളേജ്‌, കണ്ണമൂല–- പാറ്റൂർ–- ജനറൽ ഹോസ്‌പിറ്റൽ –- ആശാൻ സ്ക്വയർ –- അണ്ടർപാസ്‌ –- ബേക്കറി ജങ്‌ഷൻ –- പനവിള വഴി പോകണം. 
നെടുമങ്ങാട്ടുനിന്ന്‌ വരുന്ന വാഹനങ്ങൾ പേരൂർക്കട –- പൈപ്പിൻമൂട്‌ –- ശാസ്‌തമംഗലം–- ഇടപ്പഴിഞ്ഞി–- ആനി മസ്‌ക്രീൻ സ്ക്വയർ പനവിള വഴി പോകണം. നെയ്യാറ്റിൻകര ഭാഗത്തുനിന്ന്‌ കിഴക്കേകോട്ടയിലേക്ക്‌ വരുന്ന വാഹനങ്ങൾ കൈമനം –- മരുതൂർക്കടവ്‌–- കാലടി–- ചിറമുക്ക്‌–- മണക്കാട്‌ വഴി കിഴക്കേകോട്ട വഴി പാകണം. കിഴക്കേകോട്ടയിൽനിന്ന്‌ തമ്പാനൂർ , കരമന, പാപ്പനംകോട്‌ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര –- കിള്ളിപ്പാലം വഴി പോകണം. തമ്പാനൂർ ഭാഗത്തുനിന്ന്‌ ദേശീയപാതയിലേക്ക്‌ പോകേണ്ടവ പനവിള –- ബേക്കറി – അണ്ടർപാസ്‌–- ജനറൽ ആശുപത്രി–- പേട്ട–- കണ്ണമൂല–- മെഡിക്കൽ കോളേജ്‌–- ഉള്ളൂർ വഴിയും പോകണം.  എംസി റോഡ്‌ വഴി പോകേണ്ട വാഹനങ്ങൾ  അണ്ടർപാസ്‌ –-ആശാൻ സ്ക്വയർ, പിഎംജി–- പ്ലാമൂട്‌–- പട്ടംവഴി പോകണം. നെടുമങ്ങാട്ട്‌ പോകേണ്ട വാഹനങ്ങൾ ബേക്കറി –-വഴുതക്കാട്‌ –- ഇടപ്പഴിഞ്ഞി–- ശാസ്‌തമംഗലം –-പൈപ്പിൻമൂട്‌–- പേരൂർക്കട വഴി പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾ 0471–-2558731,0471 –-2558732 എന്നീ നമ്പരുകളിൽ അറിയിക്കണം.
പ്രധാന വാർത്തകൾ
 Top