21 October Monday

ഓണത്താളത്തിൽ നാട്ടിൻപുറങ്ങൾഅവാർഡ് ദാനവും ഓണക്കിറ്റ് വിതരണവും

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

അഴൂർ പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം തിരുവനന്തപുരം നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി വി എസ് ദിനരാജ് ഉദ്ഘാടനം ചെയ്യുന്നു

 
ചിറയിൻകീഴ്
അഴൂർ പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവാർഡ് ദാനവും ഓണക്കിറ്റ് വിതരണവും പച്ചക്കറി വിത്ത് വിതരണവും നടന്നു. പൊതുസമ്മേളനം  തിരുവനന്തപുരം നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി വി എസ് ദിനരാജ് ഉദ്‌ഘാടനംചെയ്തു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ എം സുരേഷ് ബാബു അധ്യക്ഷനായി. ഓണക്കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ അജിത്ത് നിർവഹിച്ചു.
 
വീട്ടിലൊരു പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചടങ്ങിൽ ബിഎച്ച്എംഎസ്  ബിരുദം നേടിയ ഡോ. എസ് ടി ശ്യാമിലി, എംസിഎയ്ക്ക് ഉന്നതവിജയം നേടിയ അഞ്ജന വിജയൻ, ബിടെക്കിന്‌ ഉന്നതവിജയം നേടിയ എ എസ് ആമിന എന്നിവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകി. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ കടയ്ക്കാവൂർ സിഐ വിനോദ് വിക്രമാദിത്യൻ വിതരണം ചെയ്തു.  പഞ്ചായത്തംഗം എം തുളസി, വാർഡ് മെമ്പർ കെ ഓമന, എം ഉമ്മർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി എസ് ശശി സ്വാഗതവും ട്രഷറർ എ കെ ഷാജഹാൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top