04 August Wednesday
ധാരണപത്രം കൈമാറി

ഓക്‌സിജൻ പ്ലാന്റ്‌ പേരൂർക്കട ജില്ലാ ആശുപത്രിയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

ഓക്സിജൻ പ്ലാന്റിന്റെ ധാരണപത്രം കൈമാറലും ജില്ലാ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും സ്ഥാപിച്ച സൗരോർജ നിലയങ്ങളുടെ ഉദ്ഘാടനവും മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കുന്നു. വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ‌, ശൈലജാബീഗം തുടങ്ങിയവർ സമീപം

തിരുവനന്തപുരം 
പേരൂർക്കട ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത്‌ ഓക്‌സിജൻ പ്ലാന്റ്‌ ഒരുക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ച് 1000 എൽപിഎം ശേഷിയുള്ള പ്ലാന്റാണ്‌ നിർമിക്കുക. പ്ലാന്റ്‌ സജ്ജമാകുന്നതോടെ ആശുപത്രിയിൽ 196 കിടക്കയിൽ രോഗികൾക്ക് നേരിട്ട് മെഡിക്കൽ ഓക്സിജനെത്തിക്കാനാകും. പദ്ധതിയുടെ ധാരണപത്രം എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അധികൃതർ മന്ത്രി എം വി ഗോവിന്ദനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാറിനും കൈമാറി. 
 
ജില്ലാ പഞ്ചായത്ത്‌ കാര്യാലയത്തിൽ ഇൻകെൽ ലിമിറ്റഡ്  സ്ഥാപിച്ച 506 കിലോ വാട്ടി​ന്റെ സൗരോർജ പ്ലാന്റുകളുടെ പ്രവർത്തനോദ്ഘാടനവും കോവിഡ് പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 
പൾസ് ഓക്സിമീറ്റർ വാങ്ങാൻ കുടുംബശ്രീയുടെ സംഭാവനയായ 4,75,000 രൂപ അധികൃതർ  ജില്ലാ പഞ്ചായത്തിന് കൈമാറി. വി കെ പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, എസ്‌ സുനിത, വി ആർ സലൂജ, എം ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, അൻസജിത റസ്സൽ, ഡി രാജേഷ്,  ഇൻകെൽ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ സാം റൂഫസ്, എച്ച്ഡിഎഫ്സി ബാങ്ക് പ്രതിനിധി  സി വി  ഹരി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top