24 July Saturday

തമിഴ്നാട്ടിൽനിന്നുള്ള 24 കുപ്പി 
മദ്യവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

മദ്യക്കുപ്പികൾ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

കാട്ടാക്കട
തമിഴ്നാട്ടിൽനിന്ന്‌ വിൽപ്പനയ്‌ക്കായി കടത്തിക്കൊണ്ടു വന്ന 24 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കാട്ടാക്കട കാക്കകോണം തോട്ടരികത്ത് വീട്ടിൽ അരുണിനെയാണ് (30) 
കാട്ടാക്കട മൈലോട്ടുമൂഴിയിൽവച്ച് പൊലീസ് പിടികൂടിയത്. 
 
ഇയാളുടെ ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ സീറ്റിനടിയിൽനിന്ന്  180 മില്ലി ലിറ്റർ വീതമുള്ള 24 കുപ്പി വിദേശമദ്യം കണ്ടെടുത്തു. 
 
കുപ്പി ഒന്ന് 240 രൂപയ്ക്കാണ് വാങ്ങിയതെന്നും ഇത് 500 രൂപവരെ വിലയിട്ട് വിൽക്കാനാണ് ഇയാൾ കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു.  കാട്ടാക്കട ഡിവൈഎസ്‌പി  എസ് ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 
കുറച്ചു ദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു അരുൺ. ഏറെ നാളുകൾക്ക് ശേഷം തമിഴ്നാട്ടിൽ തിങ്കളാഴ്ച  ബിവറേജസ് തുറന്നിരുന്നു. 
 
കാട്ടാക്കട ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ജോസ് മാത്യു, എസ്ഐ ടി അനീഷ്,  സിപിഒമാരായ ജിഷ്ണു, രഞ്ജിത്ത്, അജി, ഷാഫി, അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top