25 July Sunday

സമൂഹ അടുക്കളയ്ക്ക് കൈത്താങ്ങായി സിഡിഎസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

സിഡിഎസ് കുടുംബശ്രീ പ്രവർത്തകരുടെ ധനസഹായം സുമ ഇടവിളാകം ഏറ്റുവാങ്ങുന്നു

മംഗലപുരം
മംഗലപുരം പഞ്ചായത്തിലെ  സമൂഹ അടുക്കളയിലേക്ക്‌ സിഡിഎസ് പ്രവർത്തകരുടെ ധനസഹായം കൈമാറി.
 
പഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീ അംഗങ്ങളുടെ വകയായി 1,22,001 രൂപ സിഡിഎസ് ചെയർപേഴ്സൻ ബിന്ദു  ജെയിംസ് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിന്  കൈമാറി. 
വൈസ് പ്രസിഡന്റ് മുരളീധരൻ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ കെ പി ലൈല, സുനിൽ എ എസ്, വി അജികുമാർ, കെ കരുണാകരൻ, എസ് ജയ, ശ്രീചന്ദ്, ബി സി അജയരാജ്, മീന അനിൽ, ജി എൻ ഹരികുമാർ, സുഹാസ് ലാൽ, സുജിത, ഷൈനി, മിന്നു, ശാന്തമ്മ, സന്ധ്യ, അനിത, ആശ, വത്സല തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top