18 July Thursday

നഗരസഭ ടൗണ്‍ പ്ലാനിങ‌് അദാലത്ത് 70 അപേക്ഷ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
തിരുവനന്തപുരം
നഗരസഭയുടെ ടൗൺ പ്ലാനിങ‌് വിഭാഗം നടത്തിയ അദാലത്തിൽ 70ൽപരം അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചു. നഗരപരിധിയിൽ ഭവന നിർമാണം നടത്തിയതും 1500 സ്ക്വയർ ഫീറ്റിൽ താഴെയുള്ളതുമായ വാസഗൃഹങ്ങളുടെ അപേക്ഷകളാണ് ശനിയാഴ‌്ച നടന്ന അദാലത്തിൽ പരിഗണിച്ചത്. മേയർ വി കെ പ്രശാന്ത‌്  ഉദ്ഘാടനംചെയ‌്തു. വിവിധ സർക്കാർ പദ്ധതികൾ പ്രകാരം പരിമിതമായ സ്ഥലത്ത് ഭവന നിർമാണം നടത്താൻ ആഗ്രഹിക്കുന്നതും ഭവന നിർമാണം നടത്തിയതുമായ സാധാരണക്കാരായ ജനങ്ങൾക്ക് വിവിധ കാരണങ്ങളാൽ കെട്ടിട നമ്പർ ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യത്തിലാണ‌് അദാലത്ത‌് സംഘടിപ്പിച്ചത‌്.  75 പേർ രജിസ്റ്റർ ചെയ്തിരുന്നതിൽ 71 പേർ അദാലത്തിൽ പങ്കെടുത്തു. 
 
53 അപേക്ഷകളിൽ കൈവശാവകാശം നൽകുന്നതിനും ആറു കെട്ടിട നിർമാണാനുമതി നൽകുന്നതിനും രണ്ടെണ്ണം റെഗുലറൈസ് ചെയ്യുന്നതിനും ഒരെണ്ണം സർക്കാരിലേയ്ക്ക് അയയ്ക്കുന്നതിനും 9 എണ്ണം യുഎ നമ്പർ അനുവദിക്കുന്നതിനും തീരുമാനിച്ചു. സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി ബാബു, എസ് എസ് സിന്ധു, സി സുദർശനൻ, നഗരസഭ സെക്രട്ടറി എൽ എസ് ദീപ, സൂപ്രണ്ടിങ‌് എൻജിനിയർ എം വി രാജൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top