19 July Friday

ദുരന്ത അപകടസാധ്യത കുറയ‌്ക്കൽ: സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
തിരുവനന്തപുരം
ഇൻസ്റ്റിറ്റ്യൂട്ട‌് ഫോർ സസ‌്റ്റെയ‌്നബിൾ ഡെവലപ‌്മെന്റ‌് ആൻഡ‌് ഗവേണൻസ‌് ദുരന്ത അപകടസാധ്യത കുറയ‌്ക്കൽ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം തുടങ്ങി.
 
ധന മന്ത്രി ടി എം തോമസ‌് ഐസക‌് ഉദ‌്ഘാടനം ചെയ‌്തു. ഇൻസ്റ്റിറ്റ്യൂട്ട‌് ഫോർ സസ‌്റ്റെയ‌്നബിൾ ഡെവലപ‌്മെന്റ‌് ആൻഡ‌് ഗവേണൻസ‌് ഡയറക്ടർ ഡോ. എബ്രഹാം ജോർജ‌് പ്രളയദുരിതാശ്വാസ പ്രവർത്തനം, ദുരന്ത അപകടസാധ്യത കുറയ‌്ക്കൽ എന്നീ വിഷയങ്ങളിൽ തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങൾ ധനമന്ത്രി പ്രകാശനം ചെയ‌്തു. പ്രസിഡന്റ‌് ജോൺ സാമുവൽ, സെന്റർ ഫോർ യൂത്ത‌് ആൻഡ‌് സോഷ്യൽ ഡെവലപ‌്മെന്റ‌് മെമ്പർ സെക്രട്ടറി ജഗദാനന്ദ, ആക‌്ഷൻ എയ‌്ഡ‌് ഇന്ത്യ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ സന്ദീപ‌് ചാപ്പർ, നിരണം പഞ്ചായത്ത‌് പ്രസിഡന്റ‌് ശ്രീലേഖ രഘുനാഥ‌് എന്നിവർ സംസാരിച്ചു.
മാസ‌്കറ്റ‌് ഹോട്ടലിൽ ഞായറാഴ‌്ചയും സമ്മേളനം തുടരും.
പ്രധാന വാർത്തകൾ
 Top