നെടുമങ്ങാട്
ആനാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസാരഥ്യം വീണ്ടും ഇടതുമുന്നണിക്ക്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയാണ് വീണ്ടും അധികാരത്തില്‍ ഏറുന്നത്. യുഡിഎഫ് പാനലിന് കെട്ടിവച്ച കാശ് നഷ്ടമായി. പോള്‍ ചെയ്ത വോട്ടില്‍ 90 ശതമാനത്തിലധികം വോട്ട് നേടിയാണ് ഇക്കുറിയും വിജയക്കൊടി പാറിച്ചത്. യുഡിഎഫ് പാനലിനു ലഭിച്ചത് തുച്ഛമായ വോട്ട്. 6200 വോട്ടാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 4800ല്‍ അധികം വോട്ട് ഇടതുസ്ഥാനാര്‍ഥികള്‍ നേടി.1980 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷത്തിന്റെ ഭരണനിയന്ത്രണത്തിലാണ് ബാങ്ക്.
ആര് അനില്‍കുമാര്‍ (മൂഴി), എം ജി ധനീഷ് (വേങ്കവിള), ജെ ഉഷാകുമാരി (കൊല്ലങ്കാവ്), പി എസ് ഷൗക്കത്ത് (ഇരിഞ്ചയം), സി ഷിനിലാല്‍ (കുളപ്പള്ളി), ആര് വിജയമ്മ (ചന്ദ്രമംഗലം), ആനാട് ബിജു (ആനാട്), എം ഹസ്സന് (ചുള്ളിമാനൂര്‍), എസ് പ്രേംരാജ് (മന്നൂര്‍ക്കോണം), ആട്ടുകാല്‍ അജി (മൊട്ടക്കാവ്), ടി എസ് സജികുമാര്‍ (ആട്ടുകാല്‍), പി ജയചന്ദ്രന് (പനയമുട്ടം), എം ജനാര്ദനന്കുട്ടി (പേരയം), എസ് എല്‍ സജി (വെള്ളാഞ്ചിറ), നസീറ എസ് സലീം (പനവൂര്‍) എന്നിവരാണ് വിജയിച്ചത്.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആനാട്ട് പ്രകടനം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആര് ജയദേവന്, സ്ഥാനമൊഴിഞ്ഞ ബാങ്ക് പ്രസിഡന്റ് കെ രാജേന്ദ്രന്, പി ഹരികേശന്‍ നായര്‍, ടി പത്മകുമാര്‍, എം ഗിരീഷ്കുമാര്‍, വേങ്കവിള സജി, പി എസ് ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്നു നടന്ന ബാങ്ക് ഭരണസമിതി യോഗം മൂഴി വാര്‍ഡില്‍ മത്സരിച്ച ആര് അനില്‍കുമാറിനെ (സിപിഐ എം)പ്രസിഡന്റായി തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..