15 May Saturday

ഡ്രെയിനേജ്‌ മാലിന്യം: ഉടൻ പരിഹരിക്കുമെന്ന്‌ മേയർ

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

തിരുവനന്തപുരം  

ന്യൂ തിയറ്ററിനുസമീപം ഡ്രെയിനേജ്‌ മാലിന്യമൊഴുകുന്ന  വിഷയം ഉടൻ പരിഹരിക്കുമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. ഉയർന്ന പ്രദേശമായ തൈക്കാടുനിന്ന് വരുന്ന ഓടയുടെ വലിപ്പം കൂട്ടാത്തതും സ്വിവറേജ്‌ ലൈനിലെ തകരാറുകളുമാണ് മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്. പൊന്നറ പാർക്കിന് അടിയിലുള്ള കേരള റോഡ് ഫണ്ട് ബോർഡിന്റെ സംഭരണിയിലെ മണ്ണ്‌ നീക്കാത്തതും പ്രശ്‌നമാണ്‌. ഓട പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലും സ്വിവറേജ്‌ ലൈൻ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുമാണ്‌. ഈ മൂന്ന് സ്ഥാപനത്തെയും ഇടപെടുത്തി സമയബന്ധിതമായി പ്രശ്നപരിഹാരം കാണേണ്ടത് സ്ഥലം എംഎൽഎയുടെ ചുമതലയാണ്. എന്നാൽ, നഗരസഭ ഓടയിലെ മണ്ണ്‌ നീക്കി താൽക്കാലിക പരിഹാരത്തിന് ശ്രമിച്ചു. പിഡബ്ല്യുഡി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഓട നവീകരണത്തിനുള്ള ടെൻഡർ ആയിട്ടുണ്ടെന്ന വിവരം ലഭിച്ചു. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് സ്വിവറേജ്‌ ലൈനിലെ മണ്ണ് പൂർണമായി നീക്കം ചെയ്യുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. പൊന്നറ പാർക്കിലെ സംഭരണിയിലെ മണ്ണ്‌ പൂർണമായി കേരള റോഡ് ഫണ്ട് ബോർഡിനെ കൊണ്ട് നീക്കം ചെയ്യിപ്പിച്ച്‌ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും മേയർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top