05 April Sunday

എന്‍ജിഒ യൂണിയന്‍ സൗത്ത് ജില്ലാസമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല വാർഷികസമ്മേളനം ആരംഭിച്ചു. രാവിലെ 9.30ന് പ്രസിഡന്റ് എസ് ഗോപകുമാർ പതാക ഉയർത്തി. 
 പ്രതിനിധി സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എസ് സജീവ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  അനീഷ ജെ, എസ് രാജൻപിള്ള , ജെ രാജേന്ദ്രൻ , ആർ ഉഷാകുമാരി, എസ് ആതിര, പി ആർ  ശ്രീജാചന്ദ്രൻ, ജസ്നാ ഷാ , എസ്‌ ‌എൻ ബിജു, ആർ എസ് നിഷ , ആർ ഷീജ, വി ആർ രമ്യ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ട്രഷറർ ജെ അജിത്കുമാർ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. 
  ഭാരവാഹികളായി എസ് ഗോപകുമാർ (പ്രസിഡന്റ്), പി ആർ ആശാലത, കെ ബി സുരേഷ്‌‌കുമാർ (വൈസ് പ്രസിഡന്റുമാർ), എസ് സജീവ് കുമാർ (സെക്രട്ടറി), ടി സുരേഷ്‌‌കുമാർ, ഷിനു റോബർട്ട് (ജോയിന്റ് സെക്രട്ടറിമാർ), ജെ അജിത്‌കുമാർ (ട്രഷറർ) എന്നിവരെ   തെരഞ്ഞെടുത്തു.
 എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് എം എസ് പ്രശാന്ത്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് ജില്ലാ സെക്രട്ടറി എസ് അശോക്‌കുമാർ എന്നിവർ പങ്കെടുത്തു. 
ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാർ അധ്യക്ഷനായി.  രക്തസാക്ഷി പ്രമേയം ജില്ലാ ജോയിന്റ് സെക്രട്ടറി ടി സുരേഷ്‌കുമാറും അനുശോചനപ്രമേയം ജില്ലാ ജോയിന്റ് സെക്രട്ടറി ഷിനുറോബർട്ടും അവതരിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ പങ്കെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ് സുരേഷ്‌‌കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.  ഞായറാഴ്ച രാവിലെ ഒമ്പതിന് സംഘടനാ റിപ്പോർട്ടിലുള്ള ചർച്ച നടക്കും. പകൽ രണ്ടിന്‌  ‘ഭരണഘടനാസംരക്ഷണവും തൊഴിലാളിവർഗ പോരാട്ടങ്ങളും’ എന്ന വിഷയത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ഷിജൂഖാൻ പ്രഭാഷണം നടത്തും.  3.30ന് സുഹൃദ്സമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
 Top