04 April Saturday

ജോലി വാഗ്ദാനംചെയ്ത് 15 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020
തിരുവനന്തപുരം  
ജോലിവാഗ്ദാനം നൽകി സ്ത്രീകളിൽനിന്ന്‌ 15 ലക്ഷംരൂപ തട്ടിയ കേസിൽ പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്റെ സഹോദരൻ മണക്കാട് പൂവൻവിളാകംവീട്ടിൽ രാജേന്ദ്രൻനായ (59)രാണ് അറസ്റ്റിലായത്‌. 
സഹകരണ ബാങ്ക്, സ്കൂൾ, മിൽമ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനംചെയ്താണ്‌ തട്ടിപ്പ്‌ നടത്തിയത്‌. നാല്‌ സ്‌ത്രീകളിൽനിന്നായി ഒമ്പത് ലക്ഷം, നാല് ലക്ഷം, ഒരു ലക്ഷം വീതം എന്നിങ്ങനെയാണ്‌ ഇയാൾ  കൈപ്പറ്റിയത്. ഇതിൽ ഒരു സ്ത്രീ തുക തിരിച്ചുചോദിച്ചപ്പോൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായപ്പോൾ സ്ത്രീകൾ ഫോർട്ട് പൊലീസിൽ പരാതി നൽകി. തുടർന്നാണ്‌ അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. വേറെ രണ്ടുപേരുടെ പക്കൽനിന്ന്‌ ആറ് ലക്ഷം രൂപ തട്ടിപ്പ്‌ നടത്തിയതിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ റിമാൻഡിലായിരുന്ന  രാജേന്ദ്രൻ പുറത്ത് ഇറങ്ങിയശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയത്. ഫോർട്ട് എസ്ഐ എസ് വിമലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 
പ്രധാന വാർത്തകൾ
 Top