27 September Sunday

വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കും: മന്ത്രി മണി

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

പാറശാല ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌ത മന്ത്രി എം എം മണി പച്ചക്കറിതൈ വിതരണം നടത്തുന്നു

പാറശാല - 
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി സർക്കാർ പൂർത്തീകരിച്ച് വരുന്നതായും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാകാത്ത വിവിധ പദ്ധതികൾവരെ എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് പ്രാവർത്തികമാക്കിയതായും വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ വകുപ്പുകളിൽനിന്ന്‌ ലഭ്യമാകുന്ന സേവനങ്ങളുടെ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽനിന്നുള്ള സഹായം കാര്യമായി കേരളത്തിന് ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഓരോന്നും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചെങ്കൽ, പാറശാല, തിരുപുറം, പൂവാർ, കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളിലായി 1443 വീടാണ്‌ നിർമിച്ചത്. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കെ ആൻസലൻ എംഎൽഎ അനുമോദനാർഹരെ ആദരിച്ചു. ഗ്രാമവികസനവകുപ്പ് അഡി.ഡെവലപ്മെന്റ്‌ കമീഷണർ വി എസ് സന്തോഷ് കുമാർ വിഷയാവതരണവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ രാജേന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. 
 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര്യദേവൻ, പാറശാല പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുരേഷ്, കാരോട് പ്രസിഡന്റ്‌ സൗമ്യ ഉദയൻ, കുളത്തൂർ പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, തിരുപുറം പ്രസിഡന്റ് എൽ ക്രിസ്തുദാസ്, പൂവാർ പ്രസിഡന്റ് അജിതകുമാരി, ജില്ലാപഞ്ചായത്തംഗം അഡ്വ. എസ് കെ ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ് ഷീജ, എ മോഹൻദാസ്, എൽ മഞ്ജുസ്മിത, രാജേഷ്ചന്ദ്രദാസ്, കെ നിർമലകുമാരി, ജെ നിർമലകുമാരി, വൈ സതീഷ്, പി പി ഷിജു, ഗ്ലാഡിഗ്രേസ്, ജോൺബോസ്കോ, കെ സന്തോഷ് കുമാർ, ബ്യൂല ഏഞ്ചൽ, പിഎയു പ്രോജക്ട് ഡയറക്ടർ വൈ വിജയകുമാർ, ലൈഫ്മിഷൻ ജില്ലാ കോഓർഡിനേറ്റർ സജീന്ദ്രബാബു, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ.എസ് അജയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി സി സുന്ദരേശൻനായർ, ആർ വൽസലൻ, ആർ ബിജു എന്നിവർ സംസാരിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജ സ്വാഗതവും ജോയിന്റ് ബിഡിഒ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top