06 December Friday

മുനിസിപ്പൽ കോമൺ സർവീസിനെ നഗരകാര്യവകുപ്പിൽ ഉൾപ്പെടുത്തിയത്‌ ശ്ലാഘനീയം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 തിരുവനന്തപുരം > മുനിസിപ്പൽ കോമൺ സർവീസിനെ നഗരകാര്യവകുപ്പിൽ ഉൾപ്പെടുത്തി നിയമനിർമാണം നടത്തിയ എൽഡി എഫ് സർക്കാർ നടപടി ശ്ലാഘനീയമെന്ന് എഫ്എസ്ഇടിഒ പ്രസ്‌താവനയിൽ പറഞ്ഞു. 

പ്രാദേശിക വികസനാസൂത്രണരംഗത്ത് സുപ്രധാന പങ്കുവഹിക്കാൻ കഴിയുന്ന തദ്ദേശഭരണ പൊതുസർവീസ് രൂപീകരണത്തിനായി സംയോജിപ്പിക്കുന്ന അഞ്ച് വകുപ്പുകളിൽപ്പെട്ട മുനിസിപ്പൽ കോമൺ സർവീസ് സർക്കാർ വകുപ്പായി മാറുന്നതോടെ ദീർഘകാലമായി  നിലനിന്ന ഒരാവശ്യത്തിന്‌ പരിഹാരമാകും. നഗരസഭാ ജീവനക്കാരുടെ സേവന–- വേതനവ്യവസ്ഥകൾ, ആനുകൂല്യങ്ങൾ എന്നിവയ്ക്ക് നിയമപരമായ പരിരക്ഷയും ഉറപ്പായി.  

നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്താൻ അധികാരവികേന്ദ്രീകരണം യാഥാർഥ്യമാക്കണമെന്നുള്ള സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്  നടപടിയിലൂടെ വ്യക്തമാകുന്നത്. സർക്കാർ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എഫ്എസ്ഇടിഒ പ്രകടനവും യോഗവും നടത്തി. തിരുവനന്തപുരത്ത്‌ യോഗം എഫ്എസ്ഇടിഒ  ജനറൽ സെക്രട്ടറി  ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. 

കെഎംസിഎസ് യു  ജനറൽ സെക്രട്ടറി പി സുരേഷ്, ടി  സുരേഷ് , ടി എസ് രഘുലാൽ, കെ എൻ  അശോക് കുമാർ, എൻ  നിമൽരാജ്, എം എ അജിത്കുമാർ, വി കെ ഷീജ എന്നിവർ സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രധാന വാർത്തകൾ
 Top