24 September Friday

ദളിത്‌ കോൺഗ്രസ്‌ നേതാക്കളുൾപ്പെടെ അറുപതോളംപേർ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

വിവിധ പാർടികൾ വിട്ടുവന്നവർക്ക് നെടുമങ്ങാട്ട് സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ

കോവളം /നെടുമങ്ങാട്
ദളിത് കോൺഗ്രസ്‌ ജില്ലാ നേതാക്കൾ അടക്കം അമ്പതോളംപേർ സിപിഐ എമ്മിലേക്ക്. കോവളം ഏരിയയിലെ വെങ്ങാനൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് മറ്റ് രാഷ്ട്രീയ പാർടികളിൽ നിന്നും നിരവധിപേർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
 
ദളിത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബി പുരുഷോത്തമൻ, സുധർമൻ, ബിജുകുമാർ, ദളിത് കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ഷിജു, അതിയന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത്, കാഞ്ഞിരംകുളം മണ്ഡലം വൈസ് പ്രസിഡന്റ് സുചിത്ര, സിപിഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുനിൽ കുമാർ എന്നിവരുൾപ്പെടെ അമ്പതോളം പേർ സിപിഐ എമ്മിലേക്ക് എത്തിയത്.
 
സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പാർടി പതാക നൽകി സ്വീകരിച്ചു. സിപിഐ എം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി മംഗലത്ത്കോണം രാജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജയ്യൻ, സന്തോഷ്, അശോകൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജിനു സൈമൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി  വിവിധ രാഷ്ട്രീയ പാർടികളിൽ നിന്നും രാജിവച്ച് എത്തിയവർക്ക് സ്വീകരണം നൽകി.  
 
മുൻ കെപിസി സി ജനറൽ സെക്രട്ടറിയായിരുന്ന പിഎസ് പ്രശാന്ത്, ബിജെപി മുഖവൂർ വാർഡ് പ്രസിഡന്റ്‌ സതീഷ് കുമാർ, ബിജെപി വാർഡ് എക്സിക്യൂട്ടീവ് അംഗം ശ്യാം കൃഷ്ണൻ, ആർഎസ്എസ് ശാഖാ അംഗം ഹരിലാൽ, ഭാര്യ ആതിര, മുരളീധരൻ, ഭാര്യ വിചിത്ര, ദീർഘകാലമായി കോൺഗ്രസ് മുഖവുർ വാർഡ് പ്രസിഡന്റായി പ്രവർത്തിച്ച  ശിവകുമാർ, സിപിഐ  അംഗമായിരുന്ന കെ കെ രമേഷ്, സതീശൻ തുടങ്ങി വിവിധ പാർടികളിൽ നിന്ന്‌ രാജിവച്ച് എത്തിയവർക്കാണ് സ്വീകരണം നൽകിയത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. 
 
നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, പി ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ, കെ റഹീം, ശ്രീകേശ് എന്നിവർ പങ്കെടുത്തു. കെ എ അസീസ് നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top