25 September Saturday

കുതിക്കാം, ചാടാം സ്വർണത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
തിരുവനന്തപുരം
തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂൾ താരങ്ങളുടെ കായിക കുതിപ്പിന്‌ ഊർജമേകാൻ സിന്തറ്റിക്‌ ട്രാക്കും ലോങ്‌ ജമ്പ്‌ പിറ്റും. സ്‌കൂളിൽ കായിക വകുപ്പ്‌ നേതൃത്വത്തിൽ നിർമിച്ച ട്രാക്കും പിറ്റും ബുധൻ പകൽ 11.30ന്‌ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യും. ആധുനിക ക്ലാസ് മുറികളും ഉദ്‌ഘാടനം ചെയ്യും. 
 
400 മീറ്റർ സിന്തറ്റിക് ട്രാക്കാണ്‌ നിർമിച്ചത്‌. എട്ട്‌ സ്‌ട്രെയിറ്റ് ലൈനുണ്ട്‌. ഇതിന്‌ പുറമേയാണ്‌ സിന്തറ്റിക് ലോങ്‌ ജമ്പ്‌ പിറ്റ്‌. 2017 ൽ ആണ്‌ കായിക വകുപ്പ്‌ സ്‌കൂൾ എറ്റെടുത്ത്‌  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചത്‌. ഒന്നാം ഘട്ടത്തിൽ ഫുട്‌ബോൾ, ഹോക്കി ടർഫുകൾ, ഇൻഡോർ സ്റ്റേഡിയം, രണ്ട്‌ ബോക്‌സിങ്ങ് റിങ്‌, സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ, ജൂഡോ മാറ്റുകൾ എന്നിവ സജ്ജമാക്കി. രണ്ടാം ഘട്ട നവീകരണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കി.
 
ഓൺലൈൻ   വിദ്യാഭ്യാസം സാധ്യമാക്കാനും പഠനസൗകര്യം മെച്ചപ്പെടുത്താനുമായാണ്‌  ആധുനിക ക്ലാസ്‌ മുറികൾ.  ഇൻട്രാക്ടീവ് ക്ലാസ് റൂമുകൾ, ആധുനിക ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ, കോൺഫറൻസ് ഹാൾ എന്നിവയുണ്ട്‌. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടിൽ, അലമാര, സ്റ്റഡി ടേബിൾ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്‌കോ വഴി പൂർത്തീകരിച്ചു. കയർഫെഡ് മുഖേന കിടക്കകൾ സജ്ജീകരിച്ചു. 
 

ഫുട്‌ബോൾ 
അക്കാദമിയും

 
സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മൂന്ന്‌ ഫുട്ബോൾ അക്കാദമികളിൽ ഒന്ന്‌ ജി വി രാജയിലാണ്‌. വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ 3.30നാണ്‌ ഉദ്‌ഘാടനം.   
2022 ആകുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ച സ്‌പോട്‌സ് സ്‌കൂളായി ജി വി രാജയെ മാറ്റുകയാണ് കായിക വകുപ്പിന്റെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top