22 October Tuesday

ബോണക്കാടും മണിതൂക്കിമലയിലും ‘യൂണി. ഫ്രണ്ട്‌സി’ന്റെ കിറ്റ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

യൂണിവേഴ്സിറ്റി ഫ്രണ്ട്‌സിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ്‌ വിതരണത്തിൽനിന്ന്‌

തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നു. ഫെയ്സ്ബുക്ക് കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഫ്രണ്ട്‌സിന്റെ നേതൃത്ത്വത്തിൽ പിന്നോക്ക വിഭാഗ സെറ്റിൽമെന്റുകളായ ബോണക്കാടും മണിതൂക്കിമലയിലും ഓണക്കിറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തു. 
 
സ്കൂൾ ബാഗ്, ലഞ്ച് ബോക്സ്, പെൻസിൽ ബോക്സ്, ചെരുപ്പ് തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ്. ബോണക്കാടുള്ള 200 കുടുംബത്തിനും മണിതൂക്കി സെറ്റിൽമെന്റിലെ 50 കുടുംബത്തിനുമാണ് ഇവ വിതരണം ചെയ്തത്.
 
 വിതുര പഞ്ചായത്ത് അംഗവും യൂണിവേഴ്സിറ്റി കോളേജ് പൂർവവിദ്യാർഥിയുമായ ഷാഹുൽ അധ്യക്ഷനായി. അജി സംസാരിച്ചു. ശരത്, ഷമ്മിൽ, ചിന്നു, അശ്വതി, സാബു, റീമ, ശ്രീദേവി, പ്രേം, ചിത്ര, പ്രമോദ്, ശ്രീജേഷ്, നിഷാദ് ഷാ, നിധിൻ, ഹാഷിം, അജിൻ  തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top