തിരുവനന്തപുരം
ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്സി ആസ്ഥാനത്തിനുമുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സമരപ്പന്തലിൽ ഉപവസിച്ചു. ആർ വി ജി മേനോൻ ഉപവാസം ഉദ്ഘാടനംചെയ്തു. വി മധുസൂദനൻ നായർ അധ്യക്ഷനായി. ഹരിദാസൻ സ്വാഗതവും സുബൈർ അരിക്കുളം നന്ദിയും പറഞ്ഞു. കാവ്യാലാപനം കൂട്ടായ്മയിലെ അംഗങ്ങൾ കവിതകളും പാട്ടുകളും അവതരിപ്പിച്ചു.
പി രാമഭദ്രൻ, പ്രഹ്ലാദൻ, ഡോ. സി പി അരവിന്ദാക്ഷൻ, എസ് ജയകുമാർ, ബി രമേശ്, ഡോ. വി എസ് ധന്യ, കെ കെ കൃഷ്ണകുമാർ, ചന്ദ്രമോഹൻ റാന്നി, എം വി തോമസ് , നടുവട്ടം ഗോപാലകൃഷ്ണൻ, ജേപ്പി വേളമാനൂർ തുടങ്ങിയവർ സംസാരിച്ചു. കെ രാജീവ്, മനോജ് പുളിമാത്ത്, കൃഷ്ണൻ കുറൂർ, ജയദാസ്, അബൂബക്കർ, മണിയമ്മ, സലിം അഞ്ചൽ, സപ്തപുരം അപ്പുക്കുട്ടൻ തുടങ്ങിയവർ കാവ്യാലാപനത്തിൽ പങ്കെടുത്തു. സമരപ്പന്തലിൽ നന്ദിയോട് പച്ച സ്കൂളിലെ വിദ്യാർഥികൾ കാവ്യകേളി അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..