15 October Tuesday
ജില്ലാ സമ്മേളനം സമാപിച്ചു

യുജിസി മാതൃകയിൽ കേന്ദ്രീകൃത ഫെലോഷിപ് ഏർപ്പെടുത്തണം: എസ്‌എഫ്‌ഐ

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2024
 
കഴക്കൂട്ടം
പുതിയകാല വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് കരുത്താകാൻ ഒരുമിച്ച്‌ മുന്നേറാമെന്ന ആഹ്വാനവുമായി എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകൾ, റിസർച്ച് സെന്ററുകൾ, അഫിലിയറ്റഡ് കോളേജുകൾ തുടങ്ങി സംസ്ഥാന സർക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക്‌ യുജിസി മാതൃകയിൽ കേന്ദ്രീകൃത ഫെലോഷിപ് സംവിധാനം ഏർപ്പെടുത്തണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എല്ലാ ഗവേഷകർക്കും യുജിസി ഫെലോഷിപ്പുകൾക്ക് തുല്യമായ ഗവേഷണ ഫെലോഷിപ് ലഭ്യമാക്കാൻ ഇടപെടണം. ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പിഎച്ച്ഡി പ്രവേശനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബുധനാഴ്ച സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക്‌ ജില്ലാ സെക്രട്ടറി എസ് കെ ആദർശും മറുപടി നൽകി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ സെറീന സലാം, അഫ്സൽ തുടങ്ങിയർ സംസാരിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം ഡി കെ മുരളി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top