തിരുവനന്തപുരം
സിപിഐ എം ജില്ലാകമ്മിറ്റിയംഗമായിരുന്ന ബി എസ് രാജീവിന്റെ സ്മരണാർഥം പേരൂർക്കട ഏരിയ കമ്മിറ്റി ആരംഭിച്ച ബി എസ് രാജീവ് പഠനകേന്ദ്രത്തിന് തുടക്കമായി.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യയും ഇടതുപക്ഷവുമെന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു. ഏരിയ കമ്മിറ്റിയംഗം സി വേലായുധൻ നായർ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി കെ മധു എന്നിവർ സംസാരിച്ചു.
പ്രൊഫ. കെ എൻ ഗംഗാധരൻ, എം ഗംഗാധരക്കുറുപ്പ്, രാധാകൃഷ്ണൻ ചെറുവല്ലി തുടങ്ങിയവർ ക്ലാസെടുത്തു. പഠനകേന്ദ്രം കൺവീനർ സുനിൽ കുമാർ സ്വാഗതവും നാലാഞ്ചിറ ലോക്കൽ സെക്രട്ടറി എസ് ജയചന്ദ്രൻ നന്ദിയും പറഞ്ഞു.