31 July Saturday

നിന്റെ ജീവന് എന്റെ രക്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ബ്ലഡ് ബാങ്ക് എച്ച്‌ഒഡി ഡോ. മായാദേവി ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികൾക്ക് ഉപഹാരം കൈമാറുന്നു

 തിരുവനന്തപുരം 

ജില്ലയിൽ രക്ത ദൗർലഭ്യം നേരിട്ട സമയത്ത്‌ ഒരു ജീവൻപോലും നഷ്ടപ്പെടരുതെന്ന്‌ മുന്നിൽക്കണ്ട്‌ ‘നിന്റെ ജീവന് എന്റെ രക്തം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ആരംഭിച്ച ‘ജീവധാര ക്യാമ്പയിൻ’ രണ്ടുവർഷം പിന്നിടുന്നു. ഇതിനകം രക്തദാനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പതിനായിരത്തിലധികം പേർ. 
കോവിഡ് നാടിനെ പിടിച്ചുലയ്ക്കുമ്പോഴും ദിനംപ്രതി നൂറുകണക്കിനു പ്രവർത്തകരാണ് രക്തദാനം നിർവഹിക്കുന്നത്. വിവിധ മേഖലാ കമ്മിറ്റിയിലായി ഓരോ പ്രദേത്തും വാഹനത്തിൽ എത്തി ദിവസവും ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു മുമ്പ്‌ ജീവധാര ക്യാമ്പയിൻ നടത്തിയത്. എന്നാൽ, കോവിഡ് രണ്ടാംവരവ് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ക്യാമ്പുകൾ ആശുപത്രിയിലേക്ക് മാറ്റി. അതോടെ ഓരോ മേഖലാ കമ്മിറ്റിയും ദിവസവും ആശുപത്രിയിൽ നേരിട്ട് എത്തി രക്തദാനം ചെയ്യും. 
ഒരു വർഷം; 
ദാനം ചെയ്തത്‌ 3180 പേർ
ഒരു വർഷത്തിൽ  മെഡിക്കൽ കോളേജിൽ മാത്രം ഡിവൈഎഫ്‌ഐയിലൂടെ രക്തദാനം നൽകിയത് 3180 പേരാണ്. മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം നൽകുന്ന സംഘടനയായി ഡിവൈഎഫ്‌ഐയെ തെരഞ്ഞെടുത്തു.  
മാതൃകാപരമായ സേവനം നടത്തിയതിന്‌ ലോക രക്തദാന ദിനമായ തിങ്കളാഴ്ച ബ്ലഡ് ബാങ്ക് എച്ച്‌ഒഡി ഡോ. മായാദേവി ജില്ലാ ഭാരവാഹികളെ മെമന്റോ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റ് വി വിനീത്, ട്രഷറർ വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top