31 July Saturday
പഞ്ചായത്ത്‌ അവഗണന

വക്കത്ത് സമൂഹ അടുക്കളയുമായി 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

സമൂഹ അടുക്കളയിൽനിന്നുള്ള ഭക്ഷണപ്പൊതികളുടെ 
 വിതരണോദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിക്കുന്നു

 
ആറ്റിങ്ങൽ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം പൂർണമായും അവഗണിച്ച  കോൺ​ഗ്രസ് പഞ്ചായത്ത് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച്  സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി സമൂഹ അടുക്കള ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത്  ലോക്‌ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽത്തന്നെ  മുഴുവൻ വാർഡിൽനിന്നും അർഹരായ 218 പേരുടെ പട്ടിക സിപിഐ എം പഞ്ചായത്തിന് നൽകിയിരുന്നു. നാളിതുവരെയായി അതിൽപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പഞ്ചായത്ത് തയ്യാറായില്ല.
 ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം നൽകാൻ പഞ്ചായത്തിൽ കൂടിയ കോവിഡ്‌ പ്രതിരോധ സർവകക്ഷി യോഗവും തീരുമാനിച്ചിരുന്നു. ആ തീരുമാനവും പഞ്ചായത്ത് ഭരണസമിതി അവഗണിച്ചു. 
ഇതിൽ പ്രതിഷേധിച്ചാണ് ഇരുനൂറിലേറെ പേർക്കായി സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി സമൂഹ അടുക്കളയിലൂടെ ഉച്ചഭക്ഷണം നൽകുന്നത്. ഭക്ഷണ വിതരണോദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജാബീഗം, എസ് വേണുജി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജെ സലിം, കെ അനിരുദ്ധൻ, എസ് പ്രകാശ്, കെ പ്രഭകുമാർ, ആർ സോമനാഥൻ, എ സുശീല, വി വീരബാഹു, എ ആർ റസൽ, ബി നൗഷാദ്, ജി ജയ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top