03 August Tuesday

സൗദി അപകടം: അശ്വതിക്ക് നാടി​ന്റെ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
നെയ്യാറ്റിൻകര 
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച അവണാകുഴി താന്നിമൂട് ഹരേരാമയിൽ അശ്വതി വിജയന് (31) നാടിന്റെ യാത്രാമൊഴി. 
ഭർത്താവ് ജിജോഷ് മിത്രയെയും മക്കളായ ആറും നാലും വയസ്സുള്ള ദിക്ഷയെയും ദയാലിനെയും സമാധാനിപ്പിക്കാൻ വാക്കുകളില്ലായിരുന്നു. മൂന്ന് മാസംമുമ്പാണ് അശ്വതി നാട്ടിൽ വന്നുപോയത്. 
സൗദി അറേബ്യയിൽ കിങ്‌ ഖാലിദ് ആശുപത്രിയിൽ നേഴ്സായിരുന്നു അശ്വതി. നാലിന് വൈകിട്ട് ജോലികഴിഞ്ഞ്‌ മുറിയിലെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയപ്പോഴായിരുന്നു അപകടം. ഞായറാഴ്ച പകൽ പന്ത്രണ്ടോടെ സംസ്കരിച്ചു. നെട്ടയം സ്വദേശി വിജയന്റെയും ജലജയുടെയും മകളാണ്. കെ ആൻസലൻ എംഎൽഎ അടക്കം നിരവധി പേർ അശ്വതിക്ക്‌ അന്ത്യയാത്രനൽകാൻ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top