കാട്ടാക്കട
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൊല്ലം മൺറോ തുരുത്തിലേക്ക് കാട്ടാക്കട ഡിപ്പോയിൽനിന്നുള്ള ആദ്യയാത്ര ജി സ്റ്റീഫൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വലിയ ആവേശത്തോടെയാണ് കാട്ടാക്കടയിലെ വിവിധ പ്രദേശത്തുനിന്ന് വിവിധ മേഖലകളിൽ ഉള്ളവർ വിനോദയാത്രയിൽ പങ്കെടുക്കുന്നത്. ആനവണ്ടി പ്രേമികളും ഈ യാത്രയിൽ പങ്കുചേരുന്നുണ്ട്.
രാവിലെ ആറിന് കാട്ടാക്കട, മലയിൻകീഴ്, തിരുമല, ഇടപ്പഴിഞ്ഞി, തമ്പാനൂർ വഴി കൊല്ലം സാബ്രാണിക്കൊടി, കൊല്ലം കടപ്പുറം, മൺഡ്രോ തുരുത്ത് എന്നിവിടെയെല്ലാം സഞ്ചരിച്ചു 9. 30 ഓടെ കാട്ടാക്കടയിൽ തിരിച്ച് എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. 30നും ബജറ്റ് ടൂറിസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 40 ബുക്കിങ് ആയാൽ റൂട്ട് ഷെഡ്യൂൾ ചെയ്യാനാകുമെന്നു അധികൃതർ പറഞ്ഞു. കെഎസ്ആർടിസി സൈറ്റിലും കാട്ടാക്കട ഡിപ്പോയിലും യാത്രക്കാർക്ക് വിനോദയാത്ര ബുക്ക് ചെയ്യാൻ സംവിധാനം ഉണ്ട്. കോ ഓർഡിനേറ്റർ കെ എസ് ജയചന്ദ്രൻ, കൺവീനർ കെ എം സജീവ്, കൺട്രോളിങ് ഇൻസ്പെക്ടർ അലക്സാണ്ടർ, ഡിപ്പോ എ ഡി ചാർജ് സലിം കുമാർ, സുരേഷ് കുമാർ, മുഹമ്മദ് ഷൂജാ, രജേന്ദ്രൻ, എസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..