18 June Friday

ഭീതി നിറച്ച്‌
നാശം വിതച്ച്‌

സ്വന്തം ലേഖകൻUpdated: Saturday May 15, 2021

പള്ളിത്തുറ പ്രദേശത്തുണ്ടായ കടലാക്രമണം

 
തിരുവനന്തപുരം
ജില്ലയിൽ നാശം വിതച്ച്‌ അതിശക്തമായ മഴയും കാറ്റും. അതിതീവ്ര ന്യൂനമർദത്തെ തുടർന്നുണ്ടായ മഴയിൽ ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൃഷിനാശവുമുണ്ടായി. തീരപ്രദേശത്ത്‌ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീട്‌ തകർന്നു. മത്സ്യബന്ധന ഉപകരണങ്ങളുൾപ്പെടെ നശിച്ചു. വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന്‌ ദുരിതബാധിതരെ മാറ്റിപ്പാർപ്പിച്ചു. താലൂക്കുതലങ്ങളിൽ എമർജൻസി ഓപ്പറേഷൻ കൺട്രോൾ റൂമുകളും പ്രവർത്തനം തുടങ്ങി. 
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസന്റെ ക്വിക്ക്‌ റിയാക്‌ഷൻ ടീമും രംഗത്തുണ്ട്‌. ജഗതി, തമ്പാനൂർ  കിഴക്കേകോട്ട, കരിമഠം കോളനി, തമ്പുരാൻമുക്ക്‌, പുത്തൻപാലം, ബണ്ടുകോളനി,  ചാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ  വെള്ളം കയറി. കരമന, കിള്ളിയാറുകൾ നിറഞ്ഞു. വെള്ളക്കെട്ട്‌ രൂക്ഷമായ സ്ഥലങ്ങളിൽ ഉള്ളവരെ ബന്ധുവീടുകളിലേക്കുംമറ്റും മാറ്റി. വെള്ളിയാഴ്‌ച ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. മഴ കുറഞ്ഞതോടെ പിൻവലിച്ചു. എന്നാൽ, പിന്നീട്‌ മഴ കനത്തതിനാൽ വീണ്ടും റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കുകയായിരുന്നു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ റവന്യു ഉദ്യോഗസ്ഥർ മൈക്ക്‌ അനൗൺസ്‌മെന്റ്‌ നടത്തി. ജില്ലയിലെ പ്രധാന ഡാമുകളുടെ സ്ഥിതിയും അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top