18 June Friday

കൂടുതല്‍ സൗകര്യമൊരുക്കി നെയ്യാറ്റിന്‍കര

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
 
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ  1, 2, 3 വാർഡുകൾ പൂർണമായി കൊറോണാ വാർഡാക്കി മാറ്റി. ഇവിടെ 90 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കി.  
ഒമ്പത് ഐസിയു കിടക്കകളും സജ്ജമാക്കി.  ആശുപത്രിയിൽ ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചതായും കെ ആൻസലൻ എംഎൽഎ അറിയിച്ചു.നെയ്യാറ്റിൻകര ന​ഗരസഭയുടെ ആഭിമുഖ്യത്തിൽ ​ഗവ ബോയ്സ് എച്ച്എസ്എസിൽ നൂറ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ്‌ ബെഡുകളും സജ്ജമാക്കി. വ്ളാങ്ങാമുറി ലോ​ഗോസ് പാസ്റ്ററൽ സെന്ററിൽ അറുപതുപേരെ കിടത്തി ചികിത്സിക്കാനും സൗകര്യമൊരുക്കി.   
സൗജന്യ ആംബുലൻസ് സർവീസും സജ്ജമാക്കി. ആവശ്യമുള്ളവർക്ക് മരുന്ന് വീട്ടിലെത്തിക്കാനുള്ള സംവിധാനവുമൊരുക്കി. സമൂഹ അടുക്കളയും സജ്ജമാക്കി. 
സിപിഐ എം വിവിധ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര, പെരുമ്പഴുതൂർ, അമരവിള തുടങ്ങിയ സ്ഥലങ്ങളിൽ സമൂഹ അടുക്കള പ്രവർത്തനമാരംഭിച്ചു. 
വഴിയോരങ്ങളിൽ തങ്ങുന്നവർ, ഭിക്ഷക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ , കോവിഡ് രോ​ഗികൾ എന്നിവർക്ക് ഭക്ഷണം നൽകുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top