18 June Friday
രോഗികൾ 1000 പിന്നിട്ടു

കണ്ണുതുറക്കാതെ കല്ലിയൂർ പഞ്ചായത്ത്‌

സ്വന്തം ലേഖകൻUpdated: Saturday May 15, 2021
 
 
നേമം
ജില്ലയിൽ  കൂടുതൽ പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ച കല്ലിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഇല്ല.  പഞ്ചായത്തിൽ മാത്രം ആയിരത്തിലധികം പേർക്കാണ്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌. 26 പേർ മരിച്ചു. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 45 ശതമാനത്തിനു മുകളിലാണ്‌. 
സ്ഥിതി ഇത്ര ഗുരുതരമായിട്ടും ഒരു സിഎഫ്‌എൽടിസിയോ ജനകീയ അടുക്കളയോ ആരംഭിക്കാൻ ഭരണസമിതി തയ്യാറായിട്ടില്ല. ക്വാറന്റൈനിൽ കഴിയുന്നവർക്കും രോഗികൾക്കും ഭക്ഷണം എത്തിച്ചുനൽകാൻ സംവിധാനമൊരുക്കിയില്ല. എൽഡിഎഫ്‌ സർക്കാർ തുടക്കം കുറിച്ച പദ്ധതിയായതിൽ ജനകീയ ഹോട്ടൽ പോലും വേണ്ടെന്ന നിലപാടിലാണ്‌ ബിജെപി നേതൃത്വത്തിലുള്ള മുൻഭരണസമിതിയും നിലവിലെ ഭരണസമിതിയും. വാർഡുതല ജാഗ്രതാ സമിതികൾ രൂപീകരിക്കാനോ വളന്റിയർമാർക്ക്‌ ആവശ്യമായ പരിശീലനം നൽകാനോ തയ്യാറായില്ല. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന്‌ സിപിഐ എം കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ്‌ ആർ ശ്രീരാജും വെള്ളയാണി ലോക്കൽ സെക്രട്ടറി ജി എൽ ഷിബുകുമാറും ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top