22 June Tuesday

സജീവമായി നേമത്തെ 
കൺട്രോൾ റൂം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തിരുവനന്തപുരം
കോവിഡ്‌ രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആശ്വാസമായി  നേമം മണ്ഡലത്തിലെ കോവിഡ് കൺട്രോൾ റൂം. കോവിഡ് ബാധിതരെ ആശുപത്രിയിലേക്കും സിഎഫ്എൽടിസിയിലേക്കും  മാറ്റാനുള്ള സഹായവും കൺട്രോൾ റൂം മുഖേന നൽകി. ഡോക്ടർമാരുടെ സേവനവും  ലഭ്യമാക്കിവരുന്നു. 21 പേർക്ക് അത്യാവശ്യ മരുന്ന്‌ എത്തിച്ചു. 400 ഭക്ഷണപ്പൊതിയും വ്യാഴാഴ്ചവരെ വിതരണം ചെയ്തു. 
ഡിവൈഎഫ്ഐ ആറ്റുകാൽ മേഖലാ കമ്മിറ്റി 20 പിപിഇ കിറ്റും 25,000 രൂപയുടെ ആവശ്യമരുന്നും കൺട്രോൾ റൂമിലേക്ക്‌ എത്തിച്ചു. കോൺസ്പി അക്കാദമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. ദീപു ജയചന്ദ്രൻ 25 പിപിഇ കിറ്റ്‌ എത്തിച്ചു. യുവജനതാദൾ 38 പിപിഇ കിറ്റും ഡിസ്‌പെൻസർ, ഫേസ്ഷിൽഡ് എന്നിവയും എത്തിച്ചു.
കൺട്രോൾ റൂം നമ്പർ : +91 73565 42019, ‎+91 77362 82019, ‎+91 77368 72019.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top