18 June Friday

കോർപറേഷൻ തുടങ്ങുന്നു 
10 സമൂഹ അടുക്കള

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷൻ പത്ത്‌ സമൂഹ അടുക്കള ആരംഭിക്കുന്നു. ശനിയാഴ്‌ച പകൽ 12ന്‌ മെഡിക്കൽ കോളേജിലെ സമൂഹ അടുക്കള മേയർ ആര്യ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. മറ്റുള്ള ഒമ്പത്‌ അടുക്കളയും ശനിയാഴ്‌ച  ആരംഭിക്കും.
കോവിഡ്‌ കാരണംവീട്ടിൽ  ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ്‌ പുതിയ സമൂഹ അടുക്കളകൾ ആരംഭിക്കുന്നത്‌. നിലവിൽ ജനകീയ ഹോട്ടലുകൾ  വഴി കോർപറേഷൻ ഭക്ഷണം എത്തിക്കുന്നുണ്ട്‌. സമൂഹ അടുക്കള സംഘടിപ്പിക്കുന്ന വാർഡുകളും ഭക്ഷണവും ലഭ്യമാകുന്ന വാർഡുകളും ക്രമത്തിൽ:
1 –- നന്തൻകോട്–- നന്തൻകോട്, കുറവൻകോണം, മുട്ടട, കേശവദാസപുരം, ചെട്ടിവിളാകം, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, കവടിയാർ, പാളയം, കുന്നുകുഴി, കിണവൂർ. 
2 –- വിഴിഞ്ഞം–- വിഴിഞ്ഞം, കോട്ടപ്പുറം, ഹാർബർ, വെങ്ങാനൂർ, പൂങ്കുളം, പുഞ്ചക്കരി, വെള്ളാർ, തിരുവല്ലം. 
3 –- പൂന്തുറ–- പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, മാണിക്യവിളാകം, പുത്തൻപള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം. 
4 –- വലിയശാല–- തൈക്കാട്, വഴുതക്കാട്, വലിയശാല, ജഗതി, കരമന, പൂജപ്പുര, തിരുമല, ആറന്നൂർ,
ചാല.
5 –- ആറ്റുകാൽ–- ആറ്റുകാൽ, മണക്കാട്, കുര്യാത്തി, 
 കാലടി,എസ്റ്റേറ്റ്, പാപ്പനംകോട്, പുന്നയ്ക്കാമുകൾ, പൊന്നുമംഗലം,
നേമം, നെടുങ്കാട്, മേലാങ്കോട്, തൃക്കണ്ണാപുരം, മുടവൻമുകൾ  
6 –- വട്ടിയൂർക്കാവ് –- വട്ടിയൂർക്കാവ്, കാച്ചാണി,
വാഴോട്ടുകോണം, കൊടുങ്ങാനൂർ, പിടിപി നഗർ, പാങ്ങോട്,
വലിയവിള, നെട്ടയം, തുരുത്തുംമൂല, പേരൂർക്കട,
കാഞ്ഞിരംപാറ, ശാസ്തമംഗലം 
7 –- കഴക്കൂട്ടം- –- പള്ളിത്തുറ, പൗണ്ട്‌കടവ്, ആറ്റിപ്ര, കുളത്തൂർ, കഴക്കൂട്ടം, ചന്തവിള,
കാട്ടായിക്കോണം, ശ്രീകാര്യം,
ചെമ്പഴന്തി, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂർക്കോണം,
8 –- മെഡിക്കൽ കോളേജ്–- മെഡിക്കൽ കോളേജ്, കണ്ണമ്മൂല, പട്ടം,
ഉള്ളൂർ, ചെറുവയ്ക്കൽ, ഇടവക്കോട്, മണ്ണന്തല, നാലാഞ്ചിറ, ആക്കുളം
9 –- കടകംപള്ളി–-കടകംപള്ളി, കരിക്കകം, ചാക്ക, വെട്ടുകാട്, ശംഖുംമുഖം,
വള്ളക്കടവ്, വലിയതുറ, അണമുഖം 
10 –- വഞ്ചിയൂർ–- വഞ്ചിയൂർ, പേട്ട, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, ഫോർട്ട്, തമ്പാനൂർ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top