21 April Sunday

ഓശാനയോടെ വിശുദ്ധവാരത്തിന‌് തുടക്ക‌ം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
നെയ്യാറ്റിൻകര
ഓശാന ഞായറാഴ‌്ചയോടെ ദേവാലയങ്ങളിൽ വിശുദ്ധവാരത്തിന‌് തുടക്കമായി. നെയ്യാറ്റിൻകര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ ദേവാലയത്തിൽ നടന്ന ഓശാന ഞായർ കർമങ്ങൾക്ക് ബിഷപ് ഡോ. വിൻസെന്റ‌് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു. മോൺ. വി പി ജോസ്, ഫാ. രാജദാസ് തുടങ്ങിയവർ സഹകാർമികരായി. കുരുത്തോല പ്രദക്ഷിണം നെയ്യാറ്റിൻകര പട്ടണംചുറ്റി അലുംമൂട് ജങ‌്ഷൻ ചുറ്റി സെന്റ‌് തെരേസാസ് കോൺവെന്റ‌് വഴി ദേവാലയത്തിൽ സമാപിച്ചു. 
രൂപതയുടെ തീർഥാടനകേന്ദ്രങ്ങളായ തെക്കൻ കുരിശുമലയിൽ മോൺ. വിൻസെന്റ‌് കെ പീറ്ററും ബോണക്കാട് കുരിശുമലയിൽ മോൺ. റൂഫസ് പയസലിനും കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. ജോയി മത്യാസും വ്ലാത്താങ്കര സ്വർഗാരോപിത മാതാദേവാലയത്തിൽ ഫാ. എസ് എം അനിൽകുമാറും  തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിൽ ഫാ. ഇഗ്നേഷ്യസും മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ ഫാ. അലക്സ് സൈമണും തിരുകർമങ്ങൾക്ക് നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top