24 June Monday

അംബേദ്കർ ദിനം ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 തിരുവനന്തപുരം

 ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമായ 14ന് എൽഡിഎഫ‌് തിരുവനന്തപുരം ലോക‌്സഭാ മണ്ഡലം കമ്മിറ്റി ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു. രാവിലെ ഏഴിന‌് തമ്പാനൂർ ഹൗസിങ‌് ബോർഡിന് സമീപത്തുള്ള അംബേദ്കർ പ്രതിമയിൽ സ്ഥാനാർഥി സി ദിവാകരൻ ഹാരാർപ്പണം നടത്തി. എൽഡിഎഫ് നേതാക്കളായ എം വിജയകുമാർ, അഡ്വ. ജി ആർ അനിൽ,  ഡെപ്യൂട്ടി സ്പീക്കർ വി ശശി, എ എ റഷീദ്, എം രാധാകൃഷ്ണൻ നായർ, അഡ്വ. രാഖി രവികുമാർ, തമ്പാനൂർ രാജീവ്, തമ്പാനൂർ മധു എന്നിവർ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിലുള്ള വിവിധ കോളനികൾ കേന്ദ്രീകരിച്ച് ഭരണഘടനാ സംരക്ഷണ സമ്മേളനവും അംബേദ്കർ അനുസ്മരണവും സംഘടിപ്പിച്ചു.  രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കാളികളായി.
 
വഞ്ചിയൂർ
എൽഡിഎഫ് കടകംപള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ    ഭരണഘടനാ ദിനാചരണം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘടനംചെയ്തു. മുൻ വാർഡ് കൗൺസിലർ അജിത് കുമാർ അധ്യക്ഷനായി. വാർഡ് കൗൺസിലർ കരിഷ്മ സ്വാഗതവും  ചന്ദ്രകുമാർ നന്ദിയും പറഞ്ഞു. വി സുധീർ, ബിജു ചെന്നിലോട് എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top