19 March Tuesday

അനന്തപുരിയുടെ ഹൃദയം ചേർന്ന്‌ ദിവാകരൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

എൽഡിഎഫ്‌ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ഡോ. എ സമ്പത്തും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി സി ദിവാകരനും സിഎസ്‌ഐ ബിഷപ് ധർമരാജ്‌ റസാലത്തെ സന്ദർശിക്കുന്നു

തിരുവനന്തപുരം > തങ്ങളിലൊരാളായ സിയെ അവർ ഹൃദയത്തോട‌് ചേർത്ത‌ുവയ‌്ക്കുകയാണ‌്. കൊടിയ ചൂടിലും തളരാതെ അവർ അദ്ദേഹത്തിനൊപ്പം ചേരുകയാണ‌്. സി ദിവാകരന്റേയും എൽഡിഎഫിന്റേയും വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന‌് ഉറക്കെ പ്രഖ്യാപിക്കുന്നതായി അദ്ദേഹത്തിന‌് ലഭിക്കുന്ന വലിയ സ്വീകാര്യത. അര നൂറ്റാണ്ടിലേറെയായി തങ്ങളുടെ ജീവിതവഴികളിൽ, നാടിന്റെ വികസന പ്രവർത്തനങ്ങളിൽ, പോരാട്ടവഴികളിൽ ചങ്കുറപ്പോടെ നിലകൊള്ളുന്ന സഖാവിന്റെ വിജയം ഉറപ്പാക്കാൻ തിരുവനന്തപുരം മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞു.  ആദ്യഘട്ട പ്രചാരണത്തിന്റെ തുടർച്ചയായി പ്രമുഖരെയും സുഹൃത്തുക്കളെയും നേരിട്ടുകണ്ട് വോട്ട് അഭ്യർഥിക്കുകയാണ‌് അദ്ദേഹം.  
വ്യാഴാഴ്ച രാവിലെ എസിഎസ്‌ഐ ബിഷപ് എ ധർമരാജ് റസാലവുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കിടെ എൽഡിഎഫ് ആറ്റിങ്ങൽ പാർലമെന്റ് സ്ഥാനാർഥി ഡോ. എ സമ്പത്തും എത്തിച്ചേർന്നു. തുടർന്ന് മലയാളത്തിന്റെ പ്രീയ സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ തൈക്കാട്ടെ വീട്ടിലെത്തി സ്മരണപുതുക്കി. അദ്ദേഹവുമായുണ്ടായിരുന്ന സൗഹൃദം കുടുംബാംഗങ്ങളുമായി പങ്ക‌ുവച്ചു. സാംസ്‌കാരിക പ്രവർത്തകനായ സൂര്യ കൃഷ്ണമൂർത്തിയുടെ വസതിൽ പത്തു മിനിറ്റോളം കൂടിക്കാഴ‌്ച.   
തുടർന്ന‌് കോവളം മണ്ഡലത്തിലേക്ക‌്. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി പി എസ‌് ഹരികുമാറും മറ്റ‌് നേതാക്കളുമായി പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന‌്  വോട്ടർമാരെ നേരിൽ കണ്ട‌് വോട്ട് അഭ്യർഥിച്ചു. ചർച്ചയ‌്ക്ക‌് ശേഷം മാധ്യമ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.  വൈകിട്ട‌് നാലോടെ പാറശാല മണ്ഡലം കൺവൻഷനിലേക്ക്. വെള്ളറടയിൽ നടന്ന കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജനസാഗരമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത‌്. ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർഥന. ജനങ്ങളുടെ ഹൃദയാഭിവാദ്യം ഹർഷാരവമായി. തുടർന്ന‌് 
നെയ്യാറ്റിൻകര മണ്ഡലം കൺവൻഷനിൽ. അവിടെയും വൻ ജനാവലിയുടെ പിന്തുണ. അതെ, സി ദിവാകരൻ മണ്ഡലം നിറയുകയാണ‌്.
പ്രധാന വാർത്തകൾ
 Top