21 May Tuesday

വിജയം നേർന്ന്‌ വി എസ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

എൽഡിഎഫ്‌ ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി ഡോ. എ സന്പത്ത്‌ വി എസ്‌ അച്യുതാന്ദനെ കണ്ട്‌ അനുഗ്രഹം വാങ്ങുന്നു

തിരുവനന്തപുരം > ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്തിന് വിജയാശംസകൾ നേർന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സമ്പത്ത‌് വി എസിനെ വീട്ടിലെത്തി സന്ദർശിച്ചു.  തെരഞ്ഞെടുപ്പിൽ സമ്പത്ത് വിജയം നേടുമെന്ന് വി എസ് പറഞ്ഞു. 
പോരാടി വിജയിച്ചു വരാനും അദ്ദേഹം സമ്പത്തിനോട‌് പറഞ്ഞു. ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വി എസിന്റെ അനുഗ്രഹവും ആശിർവാദവും കൂടുതൽ കരുത്ത‌് പകരുന്നതാണെന്ന‌് സമ്പത്ത‌് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top