26 March Tuesday

ജനം പറയുന്നു ഇത്‌ നാടിന്റെ "സമ്പത്ത്‌'

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
തിരുവനന്തപുരം > സമ്പത്തിന്റെ സ‌്നേഹവും ജനാംഗീകാരവും ഏറെ സമ്പന്നമാണെന്ന‌് തെളിയിച്ച‌് കൺവൻഷനുകളിലേക്ക‌് ജനങ്ങളുടെ ഒഴുക്ക‌്. ആറ്റിങ്ങൽ പാർലമെന്റ‌് മണ്ഡലത്തിലെ  നിയമസഭാ മണ്ഡലം കൺവൻഷനുകൾ ജനപങ്കാളിത്തംകൊണ്ട‌് ശ്രദ്ധേയമാകുകയാണ‌്. സ്ഥാനാർഥി സമ്പത്തിനെയാകട്ടെ ആവേശത്തോടെയാണ‌് കൺവൻഷനുകളിൽ വോട്ടർമാർ വരവേൽക്കുന്നത‌്. 
ചിറയിൻകീഴ‌്, വാമനപുരം, കാട്ടാക്കട മണ്ഡലം കൺവൻഷനുകളാണ‌് വ്യാഴാഴ‌്ച നടന്നത‌്. ചിറയിൻകീഴ‌് മണ്ഡലം കൺവൻഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും വാമനപുരം മണ്ഡലം കൺവൻഷൻ ആനാവൂർ നാഗപ്പനും കാട്ടാക്കട മണ്ഡലം കൺവൻഷൻ പി പ്രകാശ‌് ബാബുവും ഉദ‌്ഘാടനംചെയ‌്തു. കാട്ടാക്കട മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് വി ശിവൻകുട്ടി ഉദ‌്ഘാടനംചെയ‌്തു. കഴിഞ്ഞദിവസം നടന്ന അരുവിക്കര മണ്ഡലം കൺവൻഷനിലും വൻ ജനാവലിയെത്തിയിരുന്നു. 
 മുൻ സ‌്പീക്കറും ഗവർണറും കോൺഗ്രസ‌് നേതാവുമായ വക്കം പുരുഷോത്തമനെ സമ്പത്ത‌് സന്ദർശിച്ചു. അൽപ്പനേരം ഇരുവരും വിശേഷങ്ങൾ പങ്കിട്ടു. തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ച സമ്പത്തിന‌് വക്കം വിജയാശംസ നേർന്നു. തുടർന്ന‌് വി എസ‌് അച്യുതാനന്ദനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
 ആറ്റിങ്ങലിൽ നല്ല വിജയം നേടിവരാൻ വി എസ‌് സമ്പത്തിനെ അനുഗ്രഹിച്ചു. സിഎസ‌്ഐ ദക്ഷിണ മേഖലാ മഹാ ഇടവക ബിഷപ് ധർമരാജ‌് റസാലം, പിരപ്പൻകോട‌് മുരളി എന്നിവരെയും സന്ദർശിച്ചു.  
വെള്ളിയാഴ‌്ച  നെടുമങ്ങാട‌് മണ്ഡലം കൺവൻഷൻ നെടുമങ്ങാട‌് ഗ്രീൻലാന്റ‌് ഓഡിറ്റോറിയത്തിൽ വൈകിട്ട‌് നാലിനും വർക്കല കൺവൻഷൻ മൈതാനം വർഷമേഘ കൺവൻഷൻ സെന്ററിലും നടക്കും.
പ്രധാന വാർത്തകൾ
 Top