17 August Wednesday

യുവമോർച്ച നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
വഞ്ചിയൂർ
വീട് കയറി ആക്രമണം നടത്തിയ  യുവമോർച്ച കടകംപള്ളി ഏരിയാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ  വടക്കേവിളാകത്തുവീട്ടിൽ  ഷിജു തമ്പിയാണ് പിടിയിലായത്.
 വെള്ളിയാഴ്ച്ച ആനയറ ചാത്തമ്പ്രയിൽ കൊച്ചുകരിക്കുളങ്ങര വീട്ടിൽ കയറിയാണ് ആക്രമിച്ചത്. ഗൃഹനാഥനായ  അനിൽകുമാറിനെ കത്തിയെടുത്ത്  ആക്രമിച്ചു. അനിൽകുമാറിന്റെ ഭാര്യയെയും, സുഹൃത്ത് സുരേഷിനെയും കുത്താൻ ശ്രമിച്ചു. അനിൽകുമാർ ജോലി കഴിഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം. 
പേട്ട സ്റ്റേഷനിൽ പത്തോളം കേസുകളിലെ പ്രതിയാണ് ഷിജു. ക്വട്ടേഷന്‍ ഗൂഢാലോചനയ്ക്കുവേണ്ടി ചേന്തിയിൽ മുൻ ഡിസിസി അംഗത്തിന്റെ വീട്ടിൽനടത്തിയ ഗുണ്ടാസംഗമത്തിലും ഷിജു തമ്പി പങ്കെടുത്തിരുന്നതായി നാട്ടുകാർ പറയുന്നു. 
 സിപിഐ എം കടകംപള്ളി ബ്രാഞ്ച് സെക്രട്ടറി എസ് ബിനുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാളെ റിമാന്റ് ചെയ്തതായി പേട്ട പൊലീസ് അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top