27 January Monday

നവീകരണം തുടങ്ങി; ജലവിതരണം നാളെ രാത്രിയോടെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019
തിരുവനന്തപുരം 
അരുവിക്കരയിലെ ജലശുദ്ധീകരണശാലകളിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ഞായറാഴ്‌ച രാത്രിയോടെ ജലവിതരണം പൂർവസ്ഥിതിയിലാക്കും. കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി ബദൽ സംവിധാനങ്ങളൊരുക്കി. കുടിവെള്ളവിതരണത്തിന്‌ വിവിധ സെക്‌‌ഷൻ ഓഫീസുകളുടെ പരിധിയിൽ 94 വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചു. പേരൂർക്കട- 14, പാറ്റൂർ-14, പാളയം-–5, കവടിയാർ -15, പോങ്ങുംമൂട്- 15, കഴക്കൂട്ടം -13, കരമന -4, തിരുമല -4, കുര്യാത്തി -10 എന്നിങ്ങനെയാണ്  കിയോസ്കുകളുടെ എണ്ണം.
 
വെൻഡിങ് പോയിന്റുകളിൽനിന്ന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാങ്കർ ലോറികളിലും വെള്ളമെത്തിക്കുന്നു. നഗരസഭയിലെ 20 വാർഡുകളിൽ നഗരസഭയും വാട്ടർ കിയോസ്‌ക് സ്ഥാപിച്ചു. കുടിവെള്ള വിതരണത്തിന്‌ 20 സ്വകാര്യ ലോറികൾ വാട്ടർ അതോറിറ്റിക്ക്‌ നഗരസഭ കൈമാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. ഫോൺ:- 9496434477, 8129610822, 9447924414. 
 
വാട്ടർഅതോറിറ്റി കൺട്രോൾ റൂം നമ്പർ
9188127951, 9188127952.
8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)
വെൻഡിങ് പോയിന്റ്‌
വെള്ളയമ്പലം-- 8547638181
അരുവിക്കര-- 9496000685
പിടിപി നഗർ-- 8547638192(ശനിയാഴ്‌ച രാവിലെ ഏഴിനുശേഷം)
ചൂഴാറ്റുകോട്ട-- 8289940618
ആറ്റിങ്ങൽ -വാളക്കോട് 8547638358.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top