പാറശാല
കേരള –-തമിഴ്നാട് അതിർത്തിയിൽ മാലിന്യം കയറ്റിയ ലോറി ഉപേക്ഷിച്ച നിലയിൽ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്. തമിഴ്നാടിന്റെ ഭാഗമായ ചെറുവാരക്കോണത്തിനടുത്താണ് ലോറി ഉപേക്ഷിച്ചിരിക്കുന്നത്. അതിനാൽ കേരള പൊലീസിനോ പഞ്ചായത്തിനോ നടപടിയെടുക്കാൻ സാധിക്കുന്നില്ല. തമിഴ്നാട് പൊലീസ് തിരിഞ്ഞു നോക്കുന്നുമില്ല.
ഇത് ആദ്യ സംഭവമല്ലെന്ന് നാട്ടുകാർ പറയുന്നു. കേരളത്തിന്റെ ഭാഗമായ പ്രദേശത്താണ് വാഹനം കിടക്കുന്നതെങ്കിൽ പഞ്ചായത്ത്, പൊലീസ് അധികൃതർ നടപടിയെടുക്കും. തമിഴ്നാട് അതിർത്തിയിലാണെങ്കിൽ ദുർഗന്ധം സഹിക്കലേ വഴിയുള്ളുവെന്ന് നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..