20 October Wednesday

വിദ്യാരംഭം 
നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വീട്ടിൽ പുസ്തകങ്ങൾക്കൊപ്പം ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന ഫോണും പൂജയ്ക്കു വയ്ക്കുന്ന കുട്ടി ഫോട്ടോ: എ ആർ അരുൺരാജ്‌

തിരുവനന്തപുരം 
നവരാത്രി ആഘോഷങ്ങളുടെ സമാപനമായ മഹാനവമി വ്യാഴാഴ്ച. ദുർഗാഷ്‌ടമി ദിനമായ ബുധൻ വൈകിട്ട്‌ വിദ്യാർഥികൾ പൂജവച്ചു. ക്ഷേത്രങ്ങളിലും ആയുധ, പുസ്തക പൂജകൾ നടന്നു. പതിവ് പഠനോപകരണങ്ങൾക്ക് ഒപ്പം കഴിഞ്ഞ വർഷത്തിന്‌ സമാനമായി മൊബൈൽ ഫോണും ടാബും പൂജവച്ചു. പൂജയെടുപ്പും വിദ്യാരംഭവുമായി വെള്ളിയാഴ്ചയാണ് വിജയദശമി.
സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ബുധനാഴ്ച പൂജവയ്‌പ്പ്‌ നടന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വെള്ളിയാഴ്ച നൂറോളം കുട്ടികളെ എഴുത്തിനിരുത്തും. 
ആറ്റുകാൽ ഭഗവതിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭച്ചടങ്ങ് നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top