08 December Wednesday

വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
തിരുവനന്തപുരം
വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ ആറ്‌ കേന്ദ്രങ്ങളിൽ ധർണ നടത്തി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, വാട്ടർ അതോറിറ്റി സേവനം ഗ്രാമീണമേഖലയിൽ ഉറപ്പാക്കുക,  അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
 തിരുവനന്തപുരം പിഎച്ച് ഡിവിഷൻ നോർത്തിന്‌ മുമ്പിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന ട്രഷറർ  എസ് രഞ്ജീവ്‌ സംസാരിച്ചു. മറ്റുകേന്ദ്രങ്ങൾ, ഉദ്‌ഘാടകൻ, സംസാരിച്ചവർ ക്രമത്തിൽ.
തിരുവനന്തപുരം പി എച്ച് ഡിവിഷൻ സൗത്ത്: സിഐടി യു ജില്ലാ ജോയിന്റ് സെക്രട്ടറി  അനിൽകുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ബിജുകുമാർ. പാറ്റൂർ സ്വീവേറേജ് ഡിവിഷൻ:  സിഐടിയു വഞ്ചിയൂർ ഏരിയ സെക്രട്ടറി  ടി രവീന്ദ്രൻ നായർ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മണിമഞ്ജുഷ, ജില്ലാ ട്രഷറർ  മനൂഷ്. അരുവിക്കര ഹെഡ്‌വർക്‌സ് ഡിവിഷൻ: സിഐടിയു വിളപ്പിൽ ഏരിയ കമ്മിറ്റി ട്രഷറർ സജീനകുമാർ. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം എസ് ഹംസത്ത്, ജില്ലാ പ്രസിഡന്റ്‌  അജയകുമാർ.
ആറ്റിങ്ങൽ പിഎച്ച് ഡിവിഷൻ: സിഐടിയു ജില്ലാ കമ്മിറ്റി അഞ്ചുതെങ്ങ് സുരേന്ദ്രൻ. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ഒ ആർ ഷാജി. നെയ്യാറ്റിൻകര  ഡിവിഷൻ: സിഐടി യു പാറശാല ഏരിയ സെക്രട്ടറി ആറ്റു പുറം വിജയൻ. യൂണിയൻ സംസ്ഥാന സെക്രട്ടറി  എസ് അഷറഫ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top