27 October Wednesday

വീടുകയറി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
മംഗലപുരം 
വെമ്പായം മുറമേൽ ഓട്ടോ ഡ്രൈവറായ സുനിലിന്റെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ശ്രീകാര്യം മേലാംകോണം പുതുവൽ പുത്തൻ വീട്ടിൽ  സിബി(28), മണ്ണന്തല കുളപറക്കോണം രാജ് നിവാസിൽ  അനന്തു(26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പട്ടത്ത് ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായ സുനിലിന്റെ ഒപ്പം ഓട്ടോ ഓടിച്ചിരുന്നയാളാണ് സിബി. സുനിലിന്റെ ഭാര്യക്ക്‌ ഫെയ്‌സ്ബുക്കിലെ വ്യാജ പ്രൊഫൈലിൽനിന്ന്‌ അശ്ലീല സന്ദേശം ലഭിച്ചിരുന്നു.  മെസേജ്‌ അയച്ചത്‌ ആരെന്ന്‌ കണ്ടെത്താൻ പ്രൊഫൈലിലെ നമ്പർ പരിശോധിച്ചപ്പോഴാണ്‌ ഇത്‌ സിബിയുടേതെന്ന്‌ കണ്ടെത്തിയത്‌. സുനിൽ ഇത്‌ ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ്‌ വീട്‌കയറി ആക്രമിക്കാൻ കാരണമായതെന്ന്‌ പൊലീസ്‌ പറയുന്നു.  
സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. വട്ടപ്പാറയിലെ  വീട്ടിൽനിന്ന്‌ പ്രതികളെ പിടികൂടുമ്പോൾ  കൈവശം മാരകായുധങ്ങളുണ്ടായിരുന്നു.  അഞ്ചു പേരുണ്ടായിരുന്നതിൽ കേസിൽ പ്രതി അല്ലാത്ത മൂന്നു പേരെ അരുവിക്കര പൊലീസിന് കൈമാറി. പ്രതികളുടെ പക്കൽനിന്ന്‌ പൊലീസ്‌ കഞ്ചാവും കണ്ടെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top