19 September Saturday

മാസ്ക്‌ നൽകും മാലിന്യം സംസ്‌കരിക്കും ‘യന്തിരൻ’

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

മൊബൈൽ ഷ്രെഡ്ഡിങ്‌ യൂണിറ്റ് മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയൂന്നു

തിരുവനന്തപുരം
കോവിഡ് പ്രതിരോധത്തിന്‌ മാസ്‌ക്‌ നൽകാൻ വെൻഡിങ് മെഷീൻ, മാലിന്യ സംസ്‌കരണത്തിന്‌ മൊബൈൽ ഷ്രെഡ്ഡിങ്‌ യൂണിറ്റ്‌. നഗരസഭയുടെ നേതൃത്വത്തിലാണ്‌ ഇരുമെഷീനുകളും സ്ഥാപിച്ചത്‌. 
മാസ്‌ക്‌ ‐10 രൂപ, ഗ്ലൗസ് 15,  സാനിറ്റൈസർ 50 രൂപ എന്നിങ്ങനെയാണ്‌ വില. മെഷിനിൽ നേരിട്ട് പണം നിക്ഷേപിച്ചാൽ മതി. ഗൂഗിൾ പേയിലൂടെയൊ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാം. നഗരത്തിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ കൂടി ഇത്തരത്തിലുള്ള വെൻഡിങ്ങ് മെഷീനുകൾ ഒരുക്കും.
നഗരത്തിലെ ജൈവമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മണക്കാട്‌ മാർക്കറ്റിലാണ്‌ മൊബൈൽ  ഷ്രെഡ്ഡിങ്ങ് യൂണിറ്റ്‌ സ്ഥാപിച്ചത്‌.  ജൈവ വിഘടനത്തിന് കൂടുതൽ സമയമെടുക്കുന്ന ജൈവ മാലിന്യങ്ങൾ വളരെ വേഗത്തിൽ സംസ്കരിക്കാനാണ്‌ യൂണിറ്റ്‌. 8,55,000  രൂപ ചെലവഴിച്ചാണ്‌ പൊതുമേഖലാ സ്ഥാപനമായ റെഡ്കോയിൽനിന്ന് യൂണിറ്റ്‌ വാങ്ങിയത്‌.   നഗരസഭയുടെ 25 ഹെൽത്ത്‌ സർക്കിളുകളിലും നിശ്ചിത ദിവസങ്ങളിൽ മൊബൈൽ ഷ്രെഡ്ഡിങ്‌ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. 
ഷ്രെഡ്ഡിങ്‌ യൂണിറ്റും വെൻഡിങ്‌ മെഷീനും മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജൻ, എസ് പുഷ്പലത, സിമി ജ്യോതിഷ്‌, സ്മാർട്ട് സിറ്റി സിഇഒ പി ബാലകിരൺ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top