18 November Monday

കനത്ത മഴ: വർക്കലയിൽ വൻ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

വർക്കല 

വർക്കലയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്യുന്ന മഴയിലും കാറ്റിലും വ്യാപക  നാശനഷ്ടം. ഒരു വീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. വർക്കല വില്ലേജിൽ കണ്ണംബ മുടയൻ വിളാകം വീട്ടിൽ ഷാജിയുടെ ഓടുമേഞ്ഞ വീടാണ് പൂർണമായും തകർന്നത്. ഷാജിയും കുടുംബവും വീട്ടിലില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളും പൂർണമായും നശിച്ചു. ഷാജിയെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക്‌ മാറ്റി. വർക്കല വില്ലേജിൽ മൈതാനം പ്ലാവിള വീട്ടിൽ ബിന്ദു, ചെമ്മരുതി വില്ലേജിൽ വട്ടപ്ലാംമൂട് ടിഎം വിഹാറിൽ ചെല്ലമ്മ, മടവൂർ വില്ലേജിൽ എസ്എഫ് മൻസിലിൽ സുൽഫത്ത്, നാവായിക്കുളം വില്ലേജിൽ ചരുവിള വീട്ടിൽ ജയ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. പ്രദേശത്ത്‌ നിരവധി മരങ്ങളും കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണതിനാൽ വൈദ്യുതിബന്ധം തകരാറിലായി. തീരദേശ മേഖലയിലെ വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ചെമ്മരുതി കല്ലണയാർ കരകവിഞ്ഞൊഴുകി. ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വെട്ടൂർ, ഇടവ, ഇലകമൺ, ചെമ്മരുതി എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top