03 August Monday

കോവിഡ്‌: വ്യാജപ്രചാരണം അരുത്‌; വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
വർക്കല
ഒറ്റൂർ പഞ്ചായത്തിൽ കോവിഡ്‌ വ്യാപകമാണെന്ന്‌ വ്യാജ പ്രചാരണം. പഞ്ചായത്തിലെ മുള്ളറംകോട് സ്വദേശിയായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം തിരുവനന്തപുരത്തെ  ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം പാർട് ടൈം ജോലിയും ചെയ്‌തിരുന്നു.  കോവിഡ്‌ പോസിറ്റീവ് ആയതിനെ തുടർന്ന് ജൂലൈ അഞ്ചിന്‌‌  ഇദ്ദേഹത്തെ വട്ടപ്പാറ എസ് യു ടി യിൽ ക്വാറന്റൈനിലേക്ക് മാറ്റി‌. ജൂൺ  29 ന്‌ വൈകിട്ട് 7.30 ന് ഇദ്ദേഹം ചേന്നൻകോട്  മുള്ളറംകോട്ടുള്ള വീട്ടിൽ എത്തിയിരുന്നു. 30 ന് രാവിലെ 10ന് തിരിച്ചുപോയി. ഓട്ടോ ഡ്രൈവറായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇവരെ രണ്ടുപേരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കി വീട്ടിൽ ക്വാറന്റൈനിലാക്കി. പിതാവിന്റെ സമ്പർക്ക പട്ടികയും ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.  ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ബി സത്യൻ എംഎൽഎ പറഞ്ഞു.
കഠിനംകുളത്ത് ആന്റിജൻ പരിശോധന നടത്തി
മംഗലപുരം 
കഠിനംകുളത്ത്‌ ആന്റിജൻ ടെസ്‌റ്റ്‌ നടത്തിയ 49 പേർക്കും നെഗറ്റീവ്‌. മര്യനാട് ആനിമേഷൻ സെന്ററിലാണ്‌ പരിശോധന നടന്നത്‌. പുതുക്കുറിച്ചി ആനിമേഷൻ സെന്ററിൽ ചൊവ്വാഴ്ച പരിശോധന നടത്തും.  അടുത്ത ദിവസങ്ങളിൽ പുതുക്കുറിച്ചി എൽപി സ്കൂളിലും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top