23 August Friday

ജീവൻ തുടിക്കും; സുനിൽ വാക‌്സ‌് മ്യൂസിയം

സ്വന്തം ലേഖകൻUpdated: Sunday Jul 14, 2019
തിരുവനന്തപുരം
കൈയിൽ ഭരണഘടനയുമായി നീലകോട്ടിട്ട‌് കൈവിരൽ ചൂണ്ടി ഡോ. ബി ആർ അംബേ‌ദ‌്കർ, കണ്ണടച്ച‌് മേൽമുണ്ട‌് മാത്രമുടുത്ത‌് രാഷ‌്ട്രപിതാവ‌് മഹാത്മാ ഗാന്ധി. ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകളുമായി ജനശ്രദ്ധ നേടുകയാണ‌് ലെവി ഹാളിലുള്ള സുനിൽ വാക‌്സ‌് മ്യൂസിയം. ഗാന്ധിയും അംബേദ‌്കറും മാത്രമല്ല കറുത്തകുർത്തയും വെള്ള പൈജാമയുമിട്ട‌് ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ‌്റുവും ഫയലുകളിൽ ഒപ്പിടുമ്പോഴും ക്യാമറയ‌്ക്ക‌് മുഖം കൊടുക്കുന്ന നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെയുള്ളവർ മ്യൂസിയത്തിലുണ്ട‌്.. നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരുവും, മന്നത്ത‌് പത്മനാഭനും അടുത്തടുത്ത കസേരകളിലിരിക്കുന്നത‌് കൗതുകകരമായ കാഴ‌്ചയാണ‌്. രാഷ‌്ട്രീയ സാമൂഹിക നായകന്മാർ മാത്രമല്ല സിനിമാ താരങ്ങളായ പ്രകാശ‌് രാജ‌്, കബാലിയിലെ കോട്ടും സ്യൂട്ടുമിട്ട‌് സൂപ്പർസ്റ്റാർ രജനികാന്ത‌്. ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ, താര റാണി കരീന കപൂർ, മലയാളികളുടെ സ്വന്തം മോഹൻ ലാൽ, ബാഹുബലി(പ്രകാശ‌് പ്രഭാസ‌്) എന്നിവരെയും കാണാം. സച്ചിനും കോഹ‌്ലിയും സൈനികൻ അഭിമാൻ വർദ്ധമാൻ , അണ്ണാ ഹസാരെ, ദുബായ‌് ഭരണാധികാരി ഷേക്ക‌് മുഹമ്മദ‌്.പട്ടിക നീളുകയാണ‌്. സുനിൽ വാക‌്സ‌് മ്യൂസിയത്തിന്റെ രണ്ടാമത്തെ ശാഖയാണ‌് ശനിയാഴ‌്ച കേന്ദ്ര മന്ത്രി രാംദാസ‌് ആഠൗളെ ജനങ്ങൾക്ക‌് മുന്നിൽ സമർപ്പിച്ചത‌്.
 
 പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ലെവി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ‌്പീക്കർ വി ശശി അധ്യക്ഷനായി. ഒ രാജഗോപാൽ എംഎൽഎ‌‌ സംസാരിച്ചു. അഡ്വ. സുഭാഷ‌് സുകുമാരൻ സ്വാഗതവും സുനിൽ കണ്ടല്ലൂർ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top