16 September Monday

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

രാഹുൽ

വര്‍ക്കല
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ . ചെറുന്നിയൂര്‍ കാറാത്തല മാടന്‍നട കിണറ്റുവിള വീട്ടില്‍ രാഹുൽ( 23) ആണ് വര്‍ക്കല പോലീസ് പിടിയിലായത്.  രാമന്തളി സ്വദേശിനിയായ 20 കാരിയാണ് പീഡനത്തിരയായത്. 
 
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ രാഹുൽ അതുമറച്ചുവെച്ചാണ് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലും തെന്മല, കോട്ടയം എന്നിവിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. അതിന്ശേഷം യുവതിയുടെ വീട്ടിലെത്തി വിവാഹാലോചനയും നടത്തി. വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ വിവാഹിതനാണെന്ന വിവരമറിഞ്ഞത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
ആറ്റിങ്ങല്‍ അയിലത്ത് ഒളിവില്‍ കഴിയുകയായിരുന്ന രാഹുലിനെ വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ജി എസ് ശ്യാംജി, എ എസ് ഐ മാരായ സുദര്‍ശനന്‍, ഷാബു, എസ് സി പി ഒ മുരളീധരന്‍, സി പി ഒ മാരായ ഹരീഷ്, അബിനു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top