29 June Wednesday

അഡ്വക്കറ്റ്‌ ക്ലർക്‌സ്‌ അസോസിയേഷൻ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
തിരുവനന്തപുരം
അഡ്വക്കറ്റ്‌ ക്ലർക്‌സ്‌ അസോസിയേഷൻ (കെഎസിഎ) സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ്‌ വി കെ രാജേന്ദ്രൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ കെ പി ജയചന്ദ്രൻ അധ്യക്ഷനായി. പി പി രാഘവൻ, വി രവീന്ദ്രൻ, വി ഹരിനായർ, പി രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു. 
പ്രതിനിധി സമ്മേളനം അഡ്വ. വള്ളക്കടവ്‌ മുരളി ഉദ്‌ഘാടനം ചെയ്‌തു. വി കെ രാജേന്ദ്രൻ അധ്യക്ഷനായി. സാംസ്‌കാരിക സമ്മേളനം  കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. പുരസ്‌കാര ജേതാക്കളായ തിരൂർ ദിനേശ്‌, ശിവദാസ്‌ പുറമേരി, ഇ സന്ധ്യ, അസീം താന്നിമൂട്‌, അനില എന്നിവർക്ക്‌ ഉപഹാരം നൽകി. 
തുടർന്ന്‌ ഐശ്വര്യ എം നായരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. സമ്മേളനം ശനിയും തുടരും. രാവിലെ 9.30ന്‌  ട്രേഡ്‌ യൂണിയൻ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top