15 May Saturday

ബാലരാമപുരം കൈത്തറിക്ക്‌ അതിജീവനത്തിന്റെ ഉത്സവം

സ്വന്തം ലേഖകൻUpdated: Wednesday Apr 14, 2021

ബാലരാമപുരത്തെ കൈത്തറി വസ്ത്ര വിപണനശാലയിൽനിന്ന്

 
ബാലരാമപുരം> ബാലരാമപുരം കൈത്തറിക്ക് അതിജീവനത്തിന്റെ ഉത്സവകാലമാണിത്.‌ വിഷുവിന്റെയും റംസാന്റെയും വരവോടെ പുതുതലമുറയുടെ  വസ്ത്ര വൈവിധ്യം ലക്ഷ്യമിട്ടുള്ള ‘ന്യൂ ജെൻ' കൈത്തറി വസ്ത്രങ്ങളാണ് ഇപ്പോൾ വിപണിയിൽ തരംഗമായിരിക്കുന്നത്‌.
 
കോവിഡ്‌ സാഹചര്യത്തിൽ ആദ്യ ഉത്സവകാലത്തെ വ്യാപാരികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. സെറ്റ് മുണ്ടുകൾ, നേരിയത് സാരികൾ, ഡബിൾ മുണ്ടുകൾ, കല്യാണപ്പുടവകൾ, ഒറ്റമുണ്ടുകൾ, പട്ടുപാവാടകൾ, കൈത്തറിയിൽ നെയ്തെടുത്ത ചുരിദാറുകൾ, ഫ്രോക്കുകൾ എന്നിവയാണ് വിപണിയിലുള്ളത്.
 
ഉത്സവകാലമായതോടെ വിവിധ ഫാഷനിലും ഡിസൈനിലുമുള്ള വസ്ത്രങ്ങൾ വാങ്ങാൻ
നല്ല തിരക്കുണ്ട്. രാവിലെ തുടങ്ങുന്ന തിരക്ക് രാത്രി വൈകിയോളം തുടർന്ന കാലം ഗതകാല സ്മരണ മാത്രമായി കൈത്തറി ഗ്രാമമായ ശാലി ഗോത്രത്തെരുവിലെ വ്യാപാരികൾക്ക്. കൗമാരക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ  ടിഷ്യൂ മോഡൽ പ്രിന്റഡ് സാരീസ്, സിൽവർ ബ്ലാക്ക് പ്രിന്റഡ് സാരീസ്, ഗ്ലാസ് വർക്ക് ടിഷ്യൂ സാരീസ്, ഹാന്റ്മേഡ് ഫാബ്രിക് പെയിന്റിങ്‌ സാരീസ്, ത്രെഡ് വർക്ക് സാരീസ് എന്നിവയെല്ലാം വിപണിയിലുണ്ട്. 
 
ബാലരാമപുരം കൈത്തറിയിൽ നെയ്തെടുക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഗുണമേന്മയാണ് ഏറെ ശ്രദ്ധേയം. നൂലിൽ പശ ചേർത്ത്, പാക്കളത്തിൽ ഉണക്കി കൈത്തറിയിൽ നെയ്തെടുക്കുന്നതിനാലാണ് മികച്ച ഗുണനിലവാരം വസ്ത്രങ്ങൾക്ക് ലഭിക്കുന്നത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൈത്തറി വസ്ത്രങ്ങൾ മൊത്തമായി എത്തിക്കുന്നത് ബാലരാമപുരത്തുനിന്നാണ്. എന്നാൽ, അടച്ചുപൂട്ടൽ കാലം കൈത്തറി വസ്ത്രവ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ  പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top