15 May Saturday
ദേശീയ റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പ്

ജില്ലയ്ക്ക്‌ സ്വർണമുൾപ്പെടെ അഞ്ച് മെഡൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്‌കേറ്റ് ബോർഡിങ് വിഭാഗത്തിൽ 
കേരളത്തിന് വേണ്ടി മെഡൽ നേടിയ കോവളം സ്‌കേറ്റ് ക്ലബ്ബിലെ അംഗങ്ങൾ

തിരുവനന്തപുരം
റോളർ സ്കേറ്റിങ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യ ചണ്ഡിഗഢിലെ മൊഹാലിയിൽ  നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ  തിരുവനന്തപുരം ജില്ലയിൽനിന്ന്‌ അഞ്ച് പേർക്ക്‌ മെഡൽ.  സ്‌കേറ്റ് ബോർഡിങ് വിഭാഗത്തിലാണ്  ജോഷൻ (സ്വർണം), രാഹുൽ, കിരൺ, വിനീഷ് ( മൂവരും വെള്ളി), ശിവൻ (വെങ്കലം) തുടങ്ങിയ സ്കേറ്റിങ്‌ താരങ്ങൾ ജില്ലയ്‌ക്ക് വേണ്ടി മെഡൽ  നേടിയത്.  കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിലും ജില്ലയിലെ  സ്‌കേറ്റ് ബോർഡിങ് താരങ്ങൾ മികച്ച വിജയം നേടിയിരുന്നു. മത്സര വിജയികളിൽ നാലുപേരും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്.  വിനീത് വിജയൻ  മുഖ്യ പരിശീലകനായിട്ടുള്ള കോവളം സ്‌കേറ്റ് ക്ലബ്ബിലെ അംഗങ്ങളാണ് ഇവർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top